അലനല്ലൂര്‍: കോവിഡ് രോഗവ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗ മായി കണ്ടെയിന്‍മെന്റ് സോണിലുള്ള എടത്തനാട്ടുകര കോട്ടപ്പള്ള ടൗണിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം കര്‍ശനമാക്കി. ബുധനാഴ്ച്ച വരെ പലഞ്ചരക്ക്, പച്ചക്കറി, മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള മുഴുവന്‍ കടകളും അടച്ചിടും. ടൗണുമായി ബന്ധപ്പെട്ട ആളുകളില്‍ സമ്പര്‍ക്കരോഗികളും ഉറവിടം അറിയാത്ത രോഗിക ളും കൂടി വന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച്ച ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തരമായി വിളി ച്ച് ചേര്‍ത്ത എടത്തനാട്ടുകരയിലെ ജനപ്രതിനിധികളുടെയും, കക്ഷിനേതാക്കളുടെയും, വ്യാപാരി പ്രതിനിധികളുടെയും സംയു ക്ത യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനി ച്ചത്. ടൗണിനോട് ചേര്‍ന്ന മൂച്ചിക്കല്‍, മണ്ഡപക്കുന്ന്, പാടിക്കപ്പാടം പുളിയംതോട് പാലം, അണ്ടിക്കുണ്ട് പാലം, വട്ടമണ്ണപ്പുറം മിനി സ്റ്റേഡിയം എന്നിവ അതിര്‍ത്തിയായി നിശ്ചയിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച്ച മുതല്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായി ക്രമീകരിച്ചു. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്റര്‍ ബുക്ക്, സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണ മെന്നും അല്ലാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.അഫ്‌സറ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റഷീദ് ആലായന്‍, കെ. രാധാകൃഷ്ണന്‍, കെ.സീനത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധാ കൃഷ്ണന്‍ നായര്‍, സി.മുഹമ്മദാലി, കെ.പി യഹിയ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ടി ഹംസപ്പ, പി.അഹമദ് സുബൈര്‍, രഞ്ജി ത്ത്, വിഷ്ണു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റഷീദ്, ജെ.എച്ച്.ഐ പ്രമോദ്, വ്യാപാരി പ്രതിനിധികളായ വി.സി കുഞ്ഞാപ്പ, ഷമീം കരുവള്ളി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!