പാലക്കാട് : ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കുമായി നടത്തിയ ഓണ്‍ലൈന്‍ സംഗമം കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന് അനുസൃതമായി മാറ്റങ്ങളോടെ നടപ്പിലാക്കണമെന്ന് എം.എല്‍.എ. പറഞ്ഞു. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സംഗമം കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായി.
ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികള്‍ക്ക് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ സാക്ഷരത പതാക ഉയര്‍ത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ബ്ലോക്ക്, നഗരസഭ തലങ്ങളില്‍ പരിപാടികള്‍ നടത്തി. നാടന്‍പാട്ടുകളും സാക്ഷരതഗാനങ്ങളും വിവരണങ്ങളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. നാരായണദാസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സ ണ്‍ കെ. ബിനുമോള്‍, സെക്രട്ടറി പി. അനില്‍കുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, അസി. കോഡി നേറ്റര്‍ പി.വി പാര്‍വതി, വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ നാരായണന്‍ നമ്പൂതിരി, പാലക്കാട് നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍, പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് കെ. എ പ്രസന്നകുമാരി, പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശാന്തകുമാരി തുടങ്ങിയ ജനപ്രതിനിധികളും മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകരും മുതിര്‍ന്ന പഠിതാക്കളും പ്രേരക്മാരും പങ്കെടുത്തു.