കോട്ടോപ്പാടം:വനംവകുപ്പിന്റെ ജണ്ടകെട്ടലില്‍ പൊതു റോഡിന്റെ വീതി കുറഞ്ഞതായി ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള പുറ്റാനിക്കാടില്‍ വേങ്ങ-കണ്ടമംഗലം റോഡായ ഒളപ്പമണ്ണ റോഡിലാണ് വനംവകുപ്പും നാട്ടു കാരുമായുള്ള തര്‍ക്കം.വേങ്ങയില്‍ നിന്നും കണ്ടമംഗലത്തേക്കും തിരിച്ചും എളുപ്പത്തില്‍ എത്താവുന്നതും വീതികൂടിയ പഴയ റോഡാണ് ഒളപ്പമണ്ണ റോഡ്.നിലവില്‍ റോഡിന്റെ പലഭാഗങ്ങളി ലായി വനംവകുപ്പിന്റെ പഴയ ജണ്ടകളുണ്ട്. കഴിഞ്ഞ രണ്ടു ദിവസ ങ്ങളിലായി വനംവകുപ്പ് പഴയ ജണ്ടകള്‍ക്കിടയില്‍ പുതിയ ജണ്ട കെട്ടിതുടങ്ങിയിരുന്നു.
പഞ്ചായത്തു രേഖകളില്‍ 10 മീറ്റര്‍ വീതിയും അഴുക്കുചാലുമാണ് റോഡിനുള്ളതെന്നും ഇപ്പോള്‍ ജണ്ടകെട്ടിയ ഭാഗങ്ങളില്‍ റോഡിന് ആറര,ഏഴുമീറ്റര്‍ വീതി മാത്രമേ ഉള്ളുവെന്നാണ് നാട്ടുകാര്‍ പറയുന്ന ത്.പൊതുപ്രവര്‍ത്തകരായ സി മൊയ്തീന്‍കുട്ടി,മനോജ്,ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.തുടര്‍ന്ന് കോട്ടോപ്പാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സുശീല, വാര്‍ഡംഗങ്ങളായ എ. സുബ്രമഹ്ണ്യന്‍, കുഞ്ഞുമോള്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ നാട്ടുകാരും പഞ്ചാ യത്ത് സെക്രട്ടറി,എക്സിക്യുട്ടീവ് എഞ്ചിനീയറുമുള്‍പ്പടെ സ്ഥലത്തെ ത്തി.
തുടര്‍ന്ന് റോഡിന്റെ വീതിയും അളന്നെടുത്തു.പിന്നീട് വനംവകു പ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുമെത്തിയതോടെ പ്രശ്നം ചര്‍ച്ച ചെയ്തു. ഡിഎഫ്ഒയ്ക്ക് പരാതി നല്‍കാനും നിര്‍ദേശമുണ്ടായി.പാതയുടെ പലഭാഗങ്ങളിലുമായി 200 കുടുംബങ്ങള്‍ താമസിച്ചുവരുന്നതിനാല്‍ വനംവകുപ്പിന്റെ ജണ്ടകെട്ടല്‍ ഇവരെ ബാധിക്കുമെന്ന് പൊതുപ്ര വര്‍ത്തകനായ സി.മൊയ്തീന്‍കുട്ടി പറഞ്ഞു.നാട്ടുകാരുടെ പല നിര്‍ ദേശങ്ങളും പാലിച്ചും സഹകരണത്തോടെയുമാണ് ജണ്ട നിര്‍മാണ വുമായി മുന്നോട്ടുപോയിട്ടുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്.