മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മണ്ണാര്‍ ക്കാട് നഗരസഭ തലത്തില്‍ സജ്ജമായിക്കൊണ്ടിരിക്കുന്ന കോവിഡ്ഫ സ്റ്റ് ലൈ ന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉടന്‍ ആരംഭിക്കും.നഗരസഭ കണ്ടെയ്ന്റ് മെന്റ് സോണായി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വീകരി ക്കേണ്ട അടിയന്തര നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാ ന്‍ വൈസ് ചെയര്‍മാന്‍ ടിആര്‍ സെബാസ്റ്റിയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിന്നും തയ്യാറാക്കിയ പട്ടികയിലു ള്ള മുന്നൂറോളം പേര്‍ക്കായി നാളെ ആന്റിജന്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 4 വരെയും ദാറുന്നജാത്ത് ഹയര്‍ സെക്ക ണ്ടറി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് നടക്കുക. പരിശോധനയുടെ ഉച്ച വരെയുള്ള ഫലം അനുസരിച്ചും ഉന്നത അധികാരികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചുമായിരിക്കും കോവിഡ്ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുക.
കടകള്‍ ബാങ്ക് എടിഎം തെരുവുകള്‍ തുടങ്ങിയ ജനക്കൂട്ടമുണ്ടാകാ ന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും വാഹന ഗതാഗതത്തിനും പോലീ സ് നിയന്ത്രണം ഏര്‍പ്പെടുത്താനും പോലീസ് പട്രോളിംഗ് ശക്തി പ്പെടുത്തും.കണ്ടെയ്ന്റ്‌മെന്റ് സോണുമായി ബന്ധപ്പെട്ട് പൊതുജന ങ്ങള്‍ സ്വീകരിക്കേണ്ട പെരുമാറ്റ ചട്ടങ്ങള്‍ സംബന്ധിച്ചും അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണെന്നതടക്കമുള്ള കാര്യങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ അറിയിക്കും.ഇന്നലെ നഗരത്തിലുള്‍പ്പടെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്ര മാണ് തുറന്ന് പ്രവര്‍ത്തിച്ചത്.നഗരത്തില്‍ ആള്‍ത്തിരക്കും കുറവാ യിരുന്നു.പ്രധാന കവലകളില്‍ പോലീസ് പരിശോധന നടത്തി. സ്‌റ്റേ ഷന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.
യോഗത്തില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം സരസ്വതി,സിഎച്ച് നുസ്രത്ത്,തഹസില്‍ദാര്‍ ചന്ദ്രബാബു, നഗര സഭ സെക്രട്ടറി എംഎസ് ശ്രീരാഗ്,താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ എന്‍എന്‍ പമീലി,മണ്ണാര്‍ക്കാട് എസ്‌ഐ കെഎം സുരേഷ് ബാബു,കുമരംപുത്തൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,മണ്ണാര്‍ക്കാട് നഗരസഭ ജെഎച്ച്‌ഐ സജേഷ്‌മോന്‍, താലൂക്ക് ഓഫീസ് ക്ലര്‍ക്ക് അജിത് ആല്‍ഫ്രഡ് തുടങ്ങിയവര്‍ പങ്കെ ടുത്തു.