അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് അംഗങ്ങള്‍ക്ക് നടപ്പിലാ ക്കിയ പെന്‍ഷന്‍ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും പദ്ധതി സര്‍ക്കാറുകള്‍ക്ക് വലിയ ആശയമാണ് നല്‍കുന്നതെന്നും അഡ്വ.എന്‍.ഷംസുദ്ദീന്‍എം.എല്‍.എ അഭിപ്രായപ്പെട്ടു.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് അംഗങ്ങള്‍ക്കായി നടപ്പിലാക്കിയ പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യ കേരളത്തിന് മാതൃകയായ പദ്ധതിയിലൂടെ പാലിയേറ്റീവ് അംഗങ്ങളെ പ്രത്യേകം പരിഗണിക്കേണ്ടതാണെന്ന സന്ദേശം കൂടിയാണ് അധികാരികള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് രോഗിപരിചരണം ലഭിച്ച് കൊണ്ടി രിക്കുന്ന പാലിയേറ്റീവ് അംഗങ്ങളില്‍ സാമൂഹിക പെന്‍ഷന്‍ ഇല്ലാ ത്തവരും സാമ്പത്തികമായി പ്രയാസം നേരിടുന്നവരുമായ 150 ഓളം അംഗങ്ങള്‍ക്കാണ് പെന്‍ഷന്‍ നടപ്പിലാക്കിയിരിക്കുന്നത്. ജനപ്രതി നിധികളും അയല്‍ക്കൂട്ടം അംഗങ്ങളും സമാഹരിച്ച തുക വിനി യോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് ഇ.കെ രജി അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ടി.അഫ്‌സറ, വികസ നകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീനത്ത്, ഗ്രാമപ ഞ്ചായത്തംഗങ്ങളായ പി.മുസ്തഫ, എന്‍.ഉമര്‍ ഖത്താബ്, ദേവകി ടീച്ചര്‍, എം.മെഹര്‍ബാന്‍, കക്ഷി നേതാക്കളായ ബഷീര്‍ തെക്കന്‍, കെ.വേണുഗോപാല്‍, രവികുമാര്‍, ടോമി തോമസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുലോചന, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി രേണു, സല്‍മ എന്നിവര്‍ സംബന്ധിച്ചു. വ്യാഴാഴ്ച്ചക്കകം അടുത്ത മൂന്ന് മാസത്തെ പെന്‍ഷന്‍തുക പാലിയേറ്റീവ് അംഗങ്ങളുടെ വീടുകളില്‍ നേരിട്ടെത്തി ജനപ്രതിനിധികളും അയല്‍ക്കൂട്ടം അംഗങ്ങളും വിതരണം ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!