മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരുടെ സംയുക്ത സമരസമിതി മണ്ണാര്‍ക്കാട് കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പിന് മുമ്പില്‍ ധര്‍ണ നടത്തി.സിഐടിയു ജില്ലാ ജോ.സെക്രട്ടറി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു.സിഐടിയു ജില്ലാ കമ്മിറ്റി അംഗം കൃഷ്ണകുമാര്‍ സംസാരിച്ചു.ഷീജ അധ്യക്ഷത വഹിച്ചു.നാരായണന്‍ കുട്ടി സ്വാഗതവും രജനി നന്ദിയും പറഞ്ഞു.
അന്യായമായി സസ്‌പെന്‍ഡ് ചെയ്ത ട്രേഡ് യൂണിയന്‍ നേതാക്കളെ ഉടന്‍ തിരിച്ചെടുക്കുക,ജീവനക്കാരുടെ പ്രമോഷന്‍ ഉടന്‍ നടപ്പിലാ ക്കുക,മുഴുവന്‍ ജീവനക്കാരേയും ക്ഷേമനിധിയില്‍ ഉള്‍പ്പെടു ത്തുക,പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക,മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കുക,ദിവസവേതന ജീവനക്കാരടക്കം അന്യായമായി സ്ഥലം മാറ്റിയ മുഴുവന്‍ ജീവന ക്കാരേയും അത്ത് ജില്ലകളിലേക്ക് തിരികെ മാറ്റി നല്‍കുക, അര്‍ഹ മായ ഡിഎ ഡെപ്പോസിറ്റ് ഇന്ററസ്റ്റ് തുടങ്ങഇയ ആനുകൂല്ല്യങ്ങള്‍ നല്‍കുക,കോവിഡ് കാലത്ത്‌ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുക,താല്‍ക്കാലിക ജീവനക്കാരുടെ തൊഴില്‍ സ്ഥിരത ഉറപ്പ് വരുത്തുക,മൂന്ന് ജില്ലക ളില്‍ നിലനില്‍ക്കു്‌ന ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പി ക്കുക, ഫാര്‍മസിസ്റ്റ് തസ്തിക സൃഷ്ടിക്കുക,ജീവനക്കാരോടുള്ള വിവേച നപരമായ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.