അലനല്ലൂര്‍: പഞ്ചായത്തിലെ ചൂരിയോട് നിന്നും മുണ്ടക്കുന്നിലേക്ക് ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമായി.പഞ്ചായത്ത് അംഗം സി മുഹ മ്മദാലി ഉദ്ഘാടനം ചെയ്തു.യൂസഫ് തെക്കന്‍ അധ്യക്ഷത വഹിച്ചു. സി.യൂസഫ് ഹാജി,സി അലവി,കെ.കോയ, കെ.നാസര്‍, കെ.വീരാന്‍ കുട്ടി, കെ.മുഹമ്മദാലി, സി.മുഹമ്മദ്, സി.ലുഖ്മാന്‍, സി, ദില്‍ഷാദ്, കെ.സൈദ്, മുഹമ്മദ് കല്ലായി, സി.ഹംസകുട്ടി, ടി. കുഞ്ഞാലന്‍ എന്നിവര്‍ സംബന്ധിച്ചു.
നേരത്തെ വിവിധ ആവശ്യങ്ങള്‍ക്കായി ചൂരിയോട് നിവാസികള്‍ക്ക് മുണ്ടക്കുന്നിലേക്ക് എളുപ്പത്തില്‍ എത്താന്‍ വയല്‍വരമ്പിലൂടെയുള്ള ഇടവഴിയാണ് ഉണ്ടായിരുന്നത്.വഴിയുടെ ഇരുഭാഗത്തുമുള്ള സ്ഥല ത്തിന്റെ ഉടമകളില്‍ നിന്നും പന്ത്രണ്ട് അടി വീതിയില്‍ സ്ഥലം ലഭ്യമാക്കി തൊഴിലുറപ്പ് പദ്ധതി വഴിയും വിവിധ വിദ്യാലയങ്ങളുടെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ശ്രമദാനത്തിലൂടെ മണ്‍ പാത നിര്‍മിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് 2019-2020,2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് രണ്ട് കലുങ്കുകളും പാലവും റോഡും നിര്‍മിച്ചത്.മുണ്ടക്കുന്ന് വാര്‍ ഡില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന ഗ്രാമമാണ് ചൂരിയോട്. മുണ്ട ക്കുന്നിലേക്ക് ബൈപ്പാസ് എന്നത് നാടിന്റെ ചിരകാല ആവശ്യ മാണ്.ബൈപ്പാസ് വന്നതോടെ രണ്ട് കിലോമീറ്റര്‍ യാത്രാദൂരം കുറ യും.