മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയില്‍ ഇന്ന് 140 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 22 പേരുടെ ഫലം പോസിറ്റീവായി .മണ്ണാര്‍ക്കാട് മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരി ലാണ് പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം 22 പേരുടെ ഫലം പോസിറ്റീവായിരുന്നു.കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയതോ ടെ മണ്ണാര്‍ക്കാട് അതിജാഗ്രതയുടെ നാളുകളിലേക്ക് എത്തിയിരി ക്കുകയാണ്.കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യതയും വര്‍ധിപ്പി ക്കുകയാണ്.
മീന്‍ മാര്‍ക്കറ്റിലെ ഒരു വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിരുന്നു. ഇതോടെയാണ് മാര്‍ക്കറ്റിലേയും മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരേയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. രണ്ടുദിവസത്തിനുള്ളില്‍ 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനേയും ആശ ങ്ക പടര്‍ത്തിയിട്ടുണ്ട്.തുടര്‍ ദിവസങ്ങളിലും പരിശോധന ഉണ്ടാകു മെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഇതിനാല്‍ നഗരത്തിലും പരിസ ര പ്രദേശങ്ങളിലും ഇനി അതി ജാഗ്രത തുടരേണ്ട സാഹചര്യ മാണ്. ഇന്നലെ മണ്ണാര്‍ക്കാട് കോവിഡ് ബാധിതയായിരുന്ന സ്ത്രീ മരിച്ച തോടെ മണ്ണാര്‍ക്കാട് കോവിഡുമായി ബന്ധപ്പെട്ട മരണം മൂന്നായി.