അലനല്ലൂര്‍: ക്യാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്ത് മാതൃ കയായ ജഹാന ഷറിന്‍ മഠത്തൊടിക്കും, റജീഷാ നൗഷാദിനും എം. എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റിയുടെ സ്‌നേഹാദരം. ഇരുവരും പാലക്കുന്ന് സ്വദേശികളാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എം.എസ്.എഫ് നേതാക്കള്‍ വീട്ടിലെത്തിയാണ് ആദരം നല്‍കിയത്. എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍, ജനറല്‍ സെക്രട്ടറി ഷിജാസ് പുളിക്കല്‍, ട്രഷറര്‍ പി.എ ഷാമില്‍, വനിതാ ലീഗ് എടത്തനാട്ടുകര മേഖലാ പ്രസിഡന്റ് മഠത്തൊടി റഹ്മത്ത്, മഠത്തൊടി അലി, മുസ്തഫ പൂക്കാടം ഞ്ചേരി, ഹാസില്‍ വി.പി, ജഹാനയുടെ പിതാവ് മഠത്തൊടി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.