തച്ചമ്പാറ : കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഓണം സമൃദ്ധി 2020’ ഓണച്ചന്ത തച്ചമ്പാറയില്‍ തുടങ്ങി.തച്ചമ്പാറ കൃഷി ഭവന്‍, ആത്മ ഇക്കോ ഷോപ്പ്, പച്ചക്കറി ക്ലസ്റ്റര്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഓണച്ചന്ത പഞ്ചായത്ത് പ്രസി ഡന്റ് കെ. രമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് ഷാജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പലത, പഞ്ചായ ത്ത് മെമ്പര്‍മാരായ എം. രാജഗോപാല്‍, കെ ടി സുജാത, വിവിധ കര്‍ഷക സമിതി ഭാരവാഹികളായ എം ഹമീദ് ഹാജി, എം രാമകൃ ഷ്ണന്‍ മാസ്റ്റര്‍, പി അബൂബക്കര്‍, ബിജു ജോസഫ്, കെ സി മത്തായി, ഉബൈദുള്ള എന്നിവര്‍ സംസാരിച്ചു.കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് തേജസ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശെന്തില്‍ കുമാര്‍ നന്ദിയും പറഞ്ഞു.പാലക്കാട് ജില്ലയിലെ കര്‍ഷകരില്‍ നിന്നും മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ വിലക്ക് വാങ്ങുന്ന നാടന്‍ പഴം – പച്ചക്കറികള്‍ വിലകുറച്ച് വില്‍പ്പന നടത്തും. തച്ചമ്പാറ പഞ്ചാ യത്തിലെ പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ വിപു ലമായി കൃഷി ചെയ്തതിനു പുറമേ അടുക്കളത്തോട്ടത്തില്‍ നിന്നുള്ള പച്ചക്കറികളും കൃഷി വകുപ്പ് നേരിട്ട് ശേഖരിച്ച ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട എന്നിവിടങ്ങളില്‍നിന്നുള്ള ഉള്ളി, സവാള, കാബേജ്, ബീറ്റ് റൂട്ട്, ബീന്‍സ്, തക്കാളി തുടങ്ങിയവയും ഉണ്ട്.