മണ്ണാര്‍ക്കാട്:സ്വര്‍ണക്കടത്ത്,ലൈഫ് മിഷന്‍ അഴിമതി, പ്രളയത്ത ട്ടിപ്പ്,പിന്‍വാതില്‍ നിയമനം,സെക്രട്ടറിയേറ്റിലെ തീപിടുത്തം എന്നീ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതി പക്ഷം.മണ്ണാര്‍ക്കാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ യുഡിഎഫ് നേതൃ ത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ സത്യാഗ്രഹ സമരം നടന്നു.യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ് സംഘടനകളും പ്രതിഷേധവുമായി രംഗ ത്തെത്തി.
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മെമ്പറും യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടുമായ ഗഫൂര്‍ കോല്‍കളത്തില്‍, ആറാം വാര്‍ ഡ് മെമ്പര്‍ കിളയില്‍ നസീമ എന്നിവര്‍ അമ്പാഴക്കോട് ലീഗ് ഓഫീ സില്‍ സത്യാഗ്രഹസമരം നടത്തി.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി എ സിദ്ദീഖ് സമരം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് എം.കെ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്ക ളായ പാറശ്ശേരി ഹസന്‍, പി.മുഹമ്മദ് മാസ്റ്റര്‍, ചുങ്കത്ത് മുഹമ്മദലി, പുഴക്കല്‍ രാമന്‍ കുട്ടി, ഹംസ കിളയില്‍, എന്‍.പി കാസിം, എരുവത്ത് മുഹമ്മദ്, വി.പി ഷൗക്കത്ത്, ഹുസൈന്‍ പുറ്റാനി, വി.സൈനുദ്ദീന്‍, പി.പി ഹംസ, പി.അനീഷ്, അജ്മല്‍ ഫവാസ് എന്നിവര്‍ സംസാരിച്ചു.
കോട്ടോപ്പാടം: കൊമ്പം വടശ്ശേരിപ്പുറം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തി.യു.ഡി.എഫ് വാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അക്കര മുഹമ്മദ്,കണ്‍വീനര്‍ സമദ് നാലകത്ത്,വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.ടി. ഹൈദരലി,എം.എസ്.എഫ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.മുഹമ്മദ് ഉനൈസ്,യു.ഡി.എഫ് നേതാക്കളായ കോഴിശ്ശേരി അബ്ദുള്ള,കെ.അഹമ്മദ്കുഞ്ഞി,കെ.രവി,കെ.വീരാന്‍കുട്ടി, വി.പി. മുഹമ്മദലി,സി.ടി.അബ്ദുള്ളക്കുട്ടി ഹാജി എന്നിവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സംഘടിപ്പിച്ച സമരത്തിന് നേതൃത്വം നല്‍കി.
യു ഡി എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹസമരം കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡ ണ്ട് സി. എന്‍.ശിവദാസന്‍ ഉല്‍ഘാടനം ചെയ്തു. കരിമ്പ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.കെ ചന്ദ്രന്‍ അധ്യക്ഷനായി.യൂസഫ് പാല ക്കല്‍, എം.കെ മുഹമ്മദ് ഇബ്രാഹിം, പി. മുഹമ്മദ് മുസ്തഫ, മാത്യു മാഷ്, സജീവ് ജോര്‍ജ്, അജേഷ്, പി.കെ മുഹമ്മദാലി, അലി മുത്ത്, വി.സി ഉസ്മാന്‍,ഉണ്ണികൃഷ്ണ്‍, കൃഷ്ണ ദാസന്‍, ഹരിദാസന്‍, ഖാദര്‍ ,അനൂപ് എന്നിവര്‍ സംസാരിച്ചു.
കോട്ടോപ്പാടം:സ്പീക്ക് അപ്പ് കേരള പ്രക്ഷോഭ സമരം കോട്ടോപ്പാടത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയുമായ കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് എ. അസൈനാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, അക്കര അബ്ദു സലാം, മുനീര്‍ അക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
തെങ്കര: യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.തെങ്കരമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹാരിസ് തത്തേങ്ങലം അദ്ധ്യക്ഷനായി. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്റെ സെക്രട്ടറി നൗഷാദ് ചേലം ഞ്ചേരി,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.പി അലി,കെ.കെ അനീ ഷ്,കെ.എസ്.യു പ്രസിഡണ്ട് ജസീല്‍,വിഷ്ണു,യാസിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ എടത്തനാട്ടുകര സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത്കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡ ന്റ് നസീഫ് പാലക്കാഴി അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ്സ് നേതാ ക്കളായ ഷംസുദ്ധീന്‍ ടി കെ, നസ്റുദ്ധീന്‍ കീടത്ത്, ഏനു, അബൂബ ക്കര്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ബാവ ,മുസദ്ദിക്ക് ടി, ഷാഹി ന്‍ പി പി കെ, റിഫാന്‍, സാബിത്ത് ,മുന്ന എന്നിവര്‍ സംസാരിച്ചു. അസീസ് കാര സ്വാഗതവും വസീം ടി നന്ദിയും പറഞ്ഞു.
യുഡിഎഫ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
അലനല്ലൂര്‍:മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചു. കോട്ടപ്പള്ളയില്‍ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ്, യൂത്ത് ലീഗ് മേഖലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, മണ്ഡലം സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, റിയാസ് പറമ്പത്ത്, മന്‍സൂര്‍ കാപ്പില്‍, ഫാരിസ് തയ്യില്‍, അഫ്സല്‍ കൊറ്റ രായില്‍,റഹീസ് എടത്തനാട്ടുകര എന്നിവര്‍ നേതൃത്വം നല്‍കി.
കുമരംപുത്തൂര്‍:കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത ത്തില്‍ പന്തം കുളത്തി പ്രകടനം നടത്തി.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡ ലം പ്രസിഡന്റ് രാജന്‍ അമ്പാടത്ത് അധ്യക്ഷത വഹിച്ചു തോമസ് മാസ്റ്റര്‍, നൗഫല്‍ തങ്ങള്‍, സജീബ്’ ഒ, ഹമീദ് മാസ്റ്റര്‍, ഷാനു നിഷാനു, അസീര്‍, കണ്ണന്‍ മൈലാമ്പാടീ ,ഷെഫിക്ക് ,നിസാര്‍, അനന്ദന്‍, ഇര്‍ ഫാന്‍, വെളുത്തിരി , സാലി, രാധാകൃഷ്ണന്‍ ഗോപാലന്‍, കുമാരന്‍ വിനോജ് അബുബക്കര്‍ ,ദാസന്‍ എന്നിവര്‍ സംബന്ധിച്ചു