മണ്ണാര്‍ക്കാട്: നഗരസഭ 28-ാം വാര്‍ഡിലെ ചെറിയ റോഡാണ് കുര ങ്ങന്‍ചോല റോഡ്.എന്നാല്‍ ഈ റോഡ് നേരിടുന്ന അവഗണന ചെറു തല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.എണ്‍പത് കൊല്ലത്തോളം പഴക്ക മുള്ള ഈ മണ്‍പാത പ്രദേശത്തെ 25 കുടുംബങ്ങളുടെ യാത്രമാര്‍ഗ മാണ്.കാട്ടുവഴി പോലെ കിടക്കുന്ന പാതയിലൂടെ വലിയ വാഹനങ്ങ ള്‍ക്ക് കടന്ന് പോവുക പ്രയാസരമാണ്.പ്രധാന റോഡില്‍ നിന്നും തുടക്കത്തില്‍ ഏതാനും മീറ്റര്‍ ദൂരം മാത്രമാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ പിന്നീടുള്ള 250 മീറ്റര്‍ ദൂരം റോഡ് ഇപ്പോഴും കല്ലും മണ്ണും കാട്ടുചെടികളും നിറഞ്ഞ് കിടക്കുന്നു.മഴക്കാലത്താണ് റോഡിലെ ദുരിതം ഏറുന്നത്.ചെളിക്കളമാകുന്ന റോഡിലൂടെ കാല്‍ നട പോലും ദുഷ്‌കരമാകും.വേനല്‍ക്കാലങ്ങളില്‍ പൊടിശല്ല്യ മാണ് വീര്‍പ്പുമുട്ടിക്കുക. കൃഷിയിടങ്ങളിലേക്കാവശ്യമായ വളമുള്‍പ്പടെ യുള്ളവ പ്രധാന റോഡിലിറക്കി തലയില്‍ചുമന്നുവേണം ഇവിടെയെ ത്തിക്കാന്‍. തെരഞ്ഞെടുപ്പു സമയത്ത് മോഹനവാഗ്ദാനങ്ങളുമാ യിഎത്തുന്ന രാഷ്ട്രീയനേതാക്കളോട് റോഡ് വീതികൂട്ടി ടാര്‍ ചെയ്യ ണമെന്ന സ്ഥിരം പല്ലവി പറഞ്ഞുമടുത്തിരിക്കുകയാണ് ഇവര്‍. ഇതോടെ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യി ല്ലെന്ന ഉറച്ച തീരുമാനത്തിലാണ് 25 വീട്ടുകാരും.എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ റോഡിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും റോഡി ന്റെ ആദ്യഭാഗം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെന്നും വാര്‍ഡ് കൗണ്‍സി ലര്‍ ഹരിലാല്‍ പറയുന്നു.എല്ലാവര്‍ഷങ്ങളിലും തുക അനുവദിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വാര്‍ഡ് കൗണ്‍ സിലര്‍ പറയുന്നു. ഇനിയും ദുരിതം താങ്ങാന്‍ കഴിയില്ലെന്നും റോഡ് നന്നാക്കിയില്ലെ ങ്കില്‍ മറ്റു സമരപരിപാടികളിലേക്ക് കടക്കാനുമാണ് നാട്ടുകാരുടെ തീരുമാനം.