കോട്ടോപ്പാടം: തിരുവിഴാംകുന്ന് ചൂരിയോടുള്ള ആദിവാസി കോള നിയിലേക്ക് മാസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയപ്പോള്‍ ചന്ദ്രന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു.മനസ്സിന് അസ്വ സ്ഥതയുള്ള അമ്മയേയും കിടപ്പിലായ ജ്യേഷ്ഠനെയും വീണ്ടും കണ്ടു മുട്ടിയ നേരത്ത് ആ സന്തോഷം കണ്ണുകളെ നിറച്ചൊഴുകി.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ചിറ്റൂര്‍ തത്ത മംഗലത്തെ തൂവല്‍ സ്പര്‍ശം ഡയറക്ടര്‍ ജാഫര്‍ സേവ് മണ്ണാര്‍ക്കാട് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ചന്ദ്രന്‍ വീട്ടിലെത്തി യത്. അലഞ്ഞ് നടന്നിരുന്ന ചന്ദ്രന്‍ ഏതാനം മാസങ്ങളായി പാലക്കാട് സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഷെരീഫിന്റെ നിര്‍ദേശാനുസരണം തത്തമംഗലം തൂവല്‍സ്പര്‍ശം എല്‍ഡേഴ്‌സ് കെയറിലായിരുന്നു. സംസാര വൈകല്ല്യമുള്ളത് കൊണ്ട് പേരോ മറ്റു വിവരങ്ങളോ വ്യക്തമായിരുന്നില്ല.നിരന്തര പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ മണ്ണാര്‍ ക്കാട് ഭാഗത്തെ ഏതോ ഒരു ട്രൈബല്‍ കോളനിയിലാണെന്ന് മനസ്സി ലാക്കി.അമ്മയുണ്ടെന്നും കാണണമെന്നും ചന്ദ്രന്‍ ആഗ്രഹം പ്രകടി പ്പിച്ചു.തുടര്‍ന്ന് ചന്ദ്രനുമായി മണ്ണാര്‍ക്കാടെത്തിയ പ്രവര്‍ത്തകര്‍ സേവ് മണ്ണാര്‍ക്കാടിന്റെ സഹായത്തോടെ ചന്ദ്രനെ വീട്ടിലെത്തിക്കു കയായിരുന്നു.

ദുരിതത്തില്‍ കഴിയുന്ന കുടുംബത്തെ ആവശ്യമെങ്കില്‍ ഏറ്റെടു ക്കാന്‍ സന്നദ്ധമാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.തൂവല്‍സ്പര്‍ശം ഡയറക്ടര്‍ ജാഫര്‍,സെക്രട്ടറി ദീപു,പൊതുപ്രവര്‍ത്തകനായ ചന്ദ്രശേഖരന്‍,സേവ് മണ്ണാര്‍ക്കാട് പ്രവര്‍ത്തകരായ ബാബു മങ്ങാടന്‍,അസ്ലം അച്ചു,അബ്ദുല്‍ ഹാദി അറയ്ക്കല്‍,ഉമ്മര്‍ ഒറ്റകത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദ്രനെ അമ്മയുടെ അടുത്തെത്തി.വീട്ടുകാര്‍ക്കും ചന്ദ്രനുമുള്ള ഓണക്കോടി സേവ് പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!