കല്ലടിക്കോട്: ഇന്ന് മുതല്‍ കല്ലടിക്കോട് മേഖലയില്‍ നിയന്ത്രണ ങ്ങളില്‍ കുടുതല്‍ ഇളവുകള്‍.കോവിഡ് കണ്ടെയ്ന്റ്‌മെന്റ് സോണു കള്‍ അല്ലാത്ത സ്ഥലങ്ങളിലാണ് ഇളവുകള്‍. കാലത്ത് 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാവുന്ന താണ്.എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.ഹോട്ടലുകളില്‍ ചായ, കാപ്പി,തുടങ്ങിയ പാനീയങ്ങളുടെ വില്പന അനുവദിക്കില്ല.സ്റ്റാന്റില്‍ ടാക്‌സി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനുള്ള നിയന്ത്രണവും തുട രും.കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ 88 പേര്‍ക്ക് നടത്തിയ ആന്റിജെന്‍ ടെസ്റ്റില്‍ മുഴുവന്‍ ഫലം നെഗറ്റീവ് ആയിരു ന്നു.നിലവില്‍ തച്ചമ്പാറ പഞ്ചായത്തില്‍ 1, 10, 12 വാര്‍ഡുകളും കരി മ്പയില്‍ 1,6വാര്‍ഡും ഹോട്ട്‌സ്‌പോട്ടാണ്. കരിമ്പയെ ക്ലസ്റ്റര്‍ നിയന്ത്ര ണത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടുവെങ്കിലും കാഞ്ഞിക്കുളം, കോ ങ്ങാട്,മുണ്ടൂര്‍ എന്നിവിടങ്ങളില്‍സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള തിനാല്‍ മാസ്‌ക്, സാമൂഹിക അകലമടക്കം കര്‍ശന നിയന്ത്രണ ങ്ങള്‍ പാലിക്കുന്നതില്‍വീഴ്ചവരുത്തരുതെന്നും അത്യാവശ്യങ്ങള്‍ ക്കല്ലാതെ പുറത്തിറങ്ങരുതെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ബോബി മാണി നിര്‍ദേശിച്ചു.