മണ്ണാര്‍ക്കാട് : പ്ലസ് വണ്‍ അഡ്മിഷനുള്ള അപേക്ഷാ സമര്‍പ്പണം ഏറെ പിന്നിട്ടതിനു ശേഷം പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവേശന നടപടികള്‍ പ്രതിസന്ധിയിലാക്കരുതെന്ന് കേരള ഹയര്‍ സെക്ക ണ്ടറി ടീച്ചേര്‍സ് യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഓണ്‍ ലൈന്‍ യോഗം ആവശ്യപ്പെട്ടു. ഇതു വരെയായി അപേക്ഷ സമര്‍പ്പിച്ച വിദ്യാ ര്‍ഥികളും കാന്‍ഡിഡെയ്റ്റ് ലോഗിന്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ബുദ്ധിമുട്ടുകളുണ്ടാക്കും. സ്‌കൂളുകളിലും അക്ഷയ കേന്ദ്രങ്ങളിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും വീണ്ടും കയറി ഇറങ്ങേണ്ടി വരു ന്നത് കോവിഡ് വ്യാപനം തീവ്രമായ സമയത്ത് ദോഷകരമാണ്. ആയതിനാല്‍ ഓരോ കുട്ടിക്കും നിശ്ചിത നമ്പര്‍ പാസ് വേഡ് അനു വദിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണം.തിരുത്തല്‍ അത്യാവ ശ്യമായിട്ടുള്ള കുട്ടികള്‍ മാത്രം റി സബ്മിറ്റ് ചെയ്യാനുള്ള സൗകര്യവും
കമ്മ്യൂണിറ്റി ക്വാട്ടയിലുള്ള അഡ്മിഷന്‍ ഓണ്‍ലൈന്‍ വഴി ആക്കണ മെന്നും ആവശ്യപ്പെട്ടു. കണ്ടയിന്‍മെന്റ് സോണിലടക്കം ഓരോ സ്‌കൂളിലും കുട്ടികള്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിലവിലെ കമ്മ്യൂണിറ്റി പ്രവേശന വ്യവസ്ഥ. ചില സ്‌കൂളുകളില്‍ ആയിരത്തിലേറെ അപേക്ഷകള്‍ ലഭിക്കാറുണ്ട്. ഇത്രയും കുട്ടികള്‍ സ്‌കൂളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നത് കോവിഡ് പ്രോട്ടോ ക്കോള്‍ ലംഘിക്കപ്പെടാന്‍ ഇടയാക്കും. അത് കൊണ്ട് കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും ഏകജാലക സംവിധാ നം വഴിയാക്കണമെന്നും ഓണ്‍ ലൈന്‍ യോഗം ആവശ്യപ്പെട്ടു .സംസ്ഥാന വൈസ് പ്രസിഡന്റ് സി സൈതലവി ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് പി അഷ്റഫ് അധ്യക്ഷനായി .ജനറല്‍ സെക്രട്ടറി കെ കെ നജ്മുദ്ധീന്‍ ,എം പി സാദിഖ് ,കെ.എച്ച് ഫഹദ് ,കെ എ ഹുസ്‌നി മുബാറക് ,എം ടി ഇര്‍ഫാന്‍ ,ടി എസ് അബ്ദു റസാക്ക് ,പി സി എം ഹബീബ് എന്നിവര്‍ സംസാരിച്ചു.