മണ്ണാര്‍ക്കാട്: ജില്ലയിൽ നിലവിൽ 11 ക്യാമ്പുകളിൽ 131 കുടുംബങ്ങ ളിലെ 380 പേർ തുടരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ ഒമ്പതും ചിറ്റൂരി ലും ഒറ്റപ്പാലം താലൂക്കിലും ഒന്ന് വീതം ക്യാമ്പുകളാണ് ഉള്ളത്. ഇതിൽ 139 സ്ത്രീകളും 123 പുരുഷന്മാരും 118 കുട്ടികളും ഉൾപ്പെടുന്നു.
നാല് ക്യാമ്പുകൾ അടച്ചു
ജില്ലയിൽ കാലവർഷത്തോടനുബന്ധിച്ച് തുറന്ന നാലു ക്യാമ്പുകൾ അടച്ചതായി ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് ഏഴിന് മണ്ണാർക്കാട് താലൂക്കിൽ തുറന്ന പക്കത്ത്കുളമ്പ് അംഗനവാടി, മുക്കാലി എം ആർ എസ്, ആലത്തൂർ താലൂക്കിലെ പാറശ്ശേരി അംഗനവാടി, ഓഗസ്റ്റ് ഒൻപതിന് ചിറ്റൂർ താലൂക്കിൽ തുറന്ന പറമ്പിക്കുളം വയർലെസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അടച്ചത്. ഇവിടെ ഉണ്ടായിരുന്ന 49 കുടുംബങ്ങളിലെ 115 സ്വന്തം വീട്ടിലേക്ക് മടങ്ങിയതായി അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയിലെ മറ്റ് നാശനഷ്ടങ്ങൾ
പാലക്കാട് ജില്ലയിൽ കഴിഞ്ഞദിവസം ഭാഗികമായി 11 വീടുകൾക്ക് കേടുപാട് ഉണ്ടായി. ഇതോടെ ഭാഗികമായി 555 വീടുകളും പൂർണ മായി 20 വീടുകളും തകർന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ 1.23 കിലോമീറ്റർ കെ.എസ്.ഇ.ബി കണക്ഷനുകൾക്കും 11 പോസ്റ്റുകൾക്കും കേടുപാട് സംഭവിച്ചു. ഇതു വരെ ജില്ലയിലെ 216.734 കിലോമീറ്റർ കെ.എസ്.ഇ.ബി കണക്ഷ നുകൾക്കാണ് കേടുപാട് സംഭവിച്ചത്. കൂടാതെ 1953 പോസ്റ്റു കളും 18 ട്രാൻസ്ഫോർമറുകളും തകർന്നു.
ജൂൺ ഒന്നുമുതൽ ജില്ലയിൽ 1279.63 ഹെക്ടർ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ആകെ 5781 കർഷകരാണ് ഇതുമൂലം ബാധി തരായത്.