കോട്ടോപ്പാടം:കുമരംപുത്തൂര്‍ – അലനല്ലൂര്‍ സംസ്ഥാന പാതയോരത്ത് വേങ്ങയില്‍ അരിയൂര്‍ ബാങ്കിനു മുന്‍പിലുള്ളവന്‍ മരം അപകട ഭീഷ ണി ഉയര്‍ത്തുന്നതായി പരാതി. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ മരം ഏത് നിമിഷവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ് .സമീപത്തു ള്ള ടീ ഷോപ്പ്, അതിനോടു ചേര്‍ന്നു താമസിക്കുന്ന കുടുംബം എന്നിവര്‍ ബാങ്കിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വന്നുപോകുന്ന പൊതു ജനത്തിനും വൈദ്യുതി ട്രാന്‍സ്‌ഫോര്‍മാറിനും 33 കെ.വി ലൈനിനും അപകട ഭീഷണിയായാണ് മരം നില്‍ക്കുന്നത്. വന്‍മരം മുറിച്ചു നീക്കാ ന്‍ നടപടി ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പറുടെ പരാതിയില്‍ പഞ്ചായത്ത് ട്രീ കമറ്റി തീരുമാനമെടുത്ത് പൊതുമരാമത്ത് വകുപ്പിനു നല്‍കിയിട്ട് മാസങ്ങളായി.എന്നാല്‍ മരം മുറിച്ചുമാറ്റാന്‍ ആവശ്യമായ നടപടി കളൊന്നും ആയില്ലന്നും പൊതുമരാമത്തും കെ.എസ്.ഇ.ബിയും അനാ സ്ഥ തുടരുകയാണെന്നും മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ കുറ്റപ്പെടു ത്തി.കാലവര്‍ഷം ശക്തമാവുകയും കാറ്റില്‍ മരങ്ങള്‍ വീണുകൊണ്ടി രിക്കുകയും ചെയ്തുകൊണ്ടിരിക്കെ ഈ മരം എത്രയും വേഗത്തില്‍ മുറിച്ചു നീക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും മെമ്പര്‍ ആവശ്യപ്പെട്ടു.