മണ്ണാര്‍ക്കാട്:കല്ലടിക്കോട് ആരോഗ്യഉപകേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എട്ട്,ആറര വയസ്സ് പ്രായമുള്ള കുട്ടി കളുള്‍പ്പടെ ആറ് പേര്‍ക്ക് കേവിഡ് 19 സ്ഥിരീകരിച്ചു.കഴിഞ്ഞ 28ന് രോഗം സ്ഥിരീകരിച്ച നാല് പേരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട വര്‍ മറ്റ് മേഖലകളില്‍ നിന്നുമുള്ളവര്‍ ഉള്‍പ്പടെ 113 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.അതേ സമയം ആറ് പേര്‍ക്ക് കൂടി രോഗ ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ അടച്ചിടല്‍ പരിധി കല്ലടിക്കോട് ചെക്‌പോസ്റ്റ് വരെ ദീര്‍ഘിപ്പിച്ചു.ഇവിടെ മുതല്‍ തുപ്പനാട് വരെ ഒരാഴ്ചക്കാലത്തേക്കാണ് അടച്ചിട്ടിരിക്കുന്നത്.
കരിമ്പ ഗ്രാമ പഞ്ചായത്തില്‍ ഇതുവരെ 38 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.നിലവില്‍ 199 പേരാണ് നിരീക്ഷണത്തിലു ള്ളത്.ഒമ്പതാം വാര്‍ഡ് ഹോട്‌സ്‌പോട്ടാണ്.ആന്റിജന്‍ പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇന്ന് നടന്ന പരിശോധ നയ്ക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ബോബി മാണി, ഡോ. അശ്വതി,സ്റ്റാഫ് നഴ്സ് ജിന്‍സി,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജ്കുമാര്‍,ലാബ് ടെക്നീഷ്യന്‍ അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നത്തെ ഓദ്യോഗിക കണക്കില്‍ കല്ലടിക്കോട് ആന്റിജന്‍ പരി ശോധനയില്‍ രോഗബാധ കണ്ടെത്തിയവര്‍ ഉള്‍പ്പെട്ടിട്ടില്ല. ജില്ലയില്‍ ഇന്ന് പത്തനം തിട്ട സ്വദേശി ഉള്‍പ്പടെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.വിദേശത്തുനിന്ന് വന്ന രണ്ടുപേര്‍ക്കും രോഗബാധ യുടെ ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു പത്തനംതിട്ട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കൂടാതെ 36 പേര്‍ക്ക് രോഗമുക്തി ഉള്ളതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ഖത്തര്‍-1
മനിശ്ശേരി സ്വദേശി (23 സ്ത്രീ)
സൗദി-1
വിളയൂര്‍(37 പുരുഷന്‍)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-1
പുതുനഗരം സ്വദേശി (29 പുരുഷന്‍)
കൂടാതെ ഒരു പത്തനംതിട്ട സ്വദേശിക്കും(23) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 438 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാള്‍ കോട്ടയം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.
കോവിഡ് 19: ജില്ലയില്‍ 438 പേര്‍ ചികിത്സയില്‍
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 438 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 69 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കു കയും ചെയ്തു.ഇതുവരെ 32187 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 31174 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 138 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 133 സാമ്പിളുകള്‍ അയച്ചു. 1601 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീ വായത്. ഇതുവരെ 1149 പേര്‍ രോഗമുക്തി നേടി. ഇനി 232 സാമ്പിളു കളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 86314 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 708 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9990 പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.