കോട്ടോപ്പാടം:സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായി. ആരോ ഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 100 പേരെയാണ് ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കിയത്.ഇതില്‍ ഒരാളുടെ ഫലത്തില്‍ ചെറിയ പിശക് വന്നതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂ ക്ക് ആശുപത്രിയിലേക്ക് അയച്ച് വ്യക്തത വരുത്തുകയായിരുന്നു.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചായിരുന്നു പരിശോധന ക്യാമ്പ് നടന്നത്.രാവിലെ 9.30ന് ആരം ഭിച്ച ക്യാമ്പ് രണ്ട് മണിയോടെ വസാനിച്ചു.പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി,ഡോക്ടര്‍മാരായ ജെസ്‌നി,ഷാനവാസ്,തസ്ലി അഹമ്മദ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ്,സ്റ്റാഫ് നഴ്‌സുമാരായ ഷീബ പിഎസ്, ഫെബിന,ലാബ് ടെക്‌നീഷ്യന്‍ റെനിത,ജെഎച്ച്‌ഐമാരായ വിനോദ്, ഹബീബത്ത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ഇക്കഴിഞ്ഞ 27നാണ് മലപ്പുറം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്ത കയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.ഇവര്‍ മലപ്പുറം ജില്ലയിലാണ് ചികിത്സയില്‍ കഴിയുന്നത്.ഇവര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്ക് സ്ഥിതി ചെയ്യുന്ന വാര്‍ഡ് കണ്ടെയ്ന്റമെന്റ് സോണാണ്.ആളുകള്‍ അനാവശ്യമായി ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.