മണ്ണാര്‍ക്കാട്:സിപിഎം കയ്യേറ്റങ്ങളെ അനുകൂലിക്കുന്ന പ്രസ്ഥാന മല്ലെന്നും ചിറക്കല്‍പ്പടി പ്രദേശത്ത് ഭൂമി കയ്യേറി ബാഞ്ച് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചുവെന്നത് പച്ചനുണയാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നിര്‍മാണ ആവശ്യത്തിനായി അധികൃതര്‍ ഏത് നിമിഷം ആവശ്യപ്പെട്ടാലും ഓഫീസ് ഒഴിഞ്ഞ് കൊടുക്കാന്‍ തയ്യാറാണ്.കയ്യേറ്റമുണ്ടെങ്കില്‍ മാറ്റികൊടുക്കാന്‍ വീട്ടുടമസ്ഥനും തയ്യാറാണ്.
ഒരു കുടുംബത്തെ ധൃതി പിടിച്ച് കുടിയിറക്കി ഓഫീസ് സ്ഥാപിച്ചു വെന്ന കഥ പച്ചക്കള്ളമാണ്.വീട്ടുടമ പൂര്‍ണ സമ്മതത്തോടെ താത്കാലികമായി ഒഴിഞ്ഞ് നല്‍കിയതാണ്.വീട്ടുകാര്‍ ഉപയോഗിച്ചി രുന്ന ശുചിമുറി ദേശീയപാത വികസനത്തിനായി പൊളിച്ച് മാറ്റി സ്വയം ഒഴിഞ്ഞ് കൊടുത്തതാണെന്നും ചിറക്കല്‍പ്പടിയില്‍ കോണ്‍ ഗ്രസിന്റെ നിലപാട് വിചിത്രമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സമ്പന്നന്റെ കയ്യേറ്റത്തെ കുറിച്ച് കോണ്‍ഗ്രസിന്റെ അഭിപ്രായ മെന്താണെന്ന് ചോദിച്ച നേതാക്കള്‍ പാവപ്പെട്ടവന്‍ ഉപജീവനത്തിനാ യി താത്കാലിക ഷെഡ്ഡ് നിര്‍മിച്ച് കച്ചവടം നടത്തുന്നത് മാത്രം തെറ്റായാണ് കാണുന്നതെന്നും കുറ്റപ്പെടുത്തി.വാര്‍ത്താ സമ്മേളന ത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ലിലീപ് കുമാര്‍ കെ,ലോക്ക ല്‍ കമ്മിറ്റി അംഗം പ്രതീപ് മാസ്റ്റര്‍,ചിറക്കല്‍ പടി ബ്രാഞ്ച് സെക്രട്ടറി യൂസഫ്,വീട്ടുടമ ചീരത്തടയന്‍ സലാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.