അലനല്ലൂര്‍:എ.എസ്.എം.എച്ച്. എസ്.എസ് വെള്ളിയഞ്ചേരിയില്‍ ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായി തെരഞ്ഞെടുത്താണ് 1200 ല്‍ 1200 മാര്‍ക്കും നേടി കാവ്യ കൃഷ്ണ നാടിന് അഭിമാനമായത്.എസ്. എസ്. എല്‍. സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കാവ്യ കൃഷ്ണ സ്വന്തം ഇഷ്ട്ടപ്രകാരം ആണ് ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്തത്. വെള്ളിയഞ്ചേരി സ്‌കൂളിലെ പിടിഎ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ അഡ്വ.എ.സത്യനാഥന്റെയും പട്ടിക്കാട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയുമായ ശര്‍മിളയുടെയും മകളാണ്.മികച്ച വിജയം നേടിയ കാവ്യയെ കെഎസ് യു എടത്തനാട്ടു കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.കാവ്യ ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയിട്ടു ണ്ട്.സഹോദരന്‍ ജിതിന്‍ കൃഷ്ണയും എസ്. എസ്. എല്‍. സി പരീക്ഷ യില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. ഹ്യൂമാനി റ്റീസ് ഐച്ഛിക വിഷയം ആയി തിരഞ്ഞെടുത്ത് ഫുള്‍ എ പ്ലസ് കരസ്ഥ മാക്കിയത് ആണ്. ഇപ്പോള്‍ പാലക്കാട് വിക്ടോറിയയില്‍ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയാണ്. ജിതിന്‍ ശാസ്ത്രിയ സംഗീതത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.സഹോദരി അഞ്ചു കൃഷ്ണ വെള്ളിയഞ്ചേരി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു. അഞ്ചു മെറ്റല്‍ എന്‍ഗ്രേഡിങ് വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ച് എ ഗ്രേഡ് നേടിയിട്ടുണ്ട്.