പാലക്കാട് : ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 80.29 ശതമാനം വിജയം. 31116 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതി ല്‍ 24982 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 1000 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ. പ്ലസ് നേടി.

ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 36.60ശതമാനം വിജയം

ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 36.60 ശതമാനം വിജയം. 7000 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2562 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 34 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം:മലമ്പുഴ ആശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 100 ശതമാനം വിജയം
ഗോത്രവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന മലമ്പുഴ ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നൂറു ശതമാനം വിജയം.  31 പെണ്‍കുട്ടികളും 19 ആണ്‍കുട്ടികളും ഉള്‍പ്പെടെ 50 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 2014 – 2015 അധ്യയന വര്‍ഷത്തിലാണ് ആശ്രമം സ്‌കൂളില്‍ ഹ്യൂമാനിറ്റീസ് ഹയര്‍സെക്കന്‍ഡറി വിഭാഗം അനുവദിക്കുന്നത്. ആദ്യമായാണ് 100 ശതമാനം വിജയം സ്‌കൂളിന് ലഭിക്കുന്നത്. ആദിവാസി വിഭാഗങ്ങളില്‍ തന്നെ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കാടര്‍, കാട്ടുനായ്ക്ക, കുറുമ്പ വിഭാഗത്തിലെ വിദ്യാര്‍ഥകളാണ് ഇവരെന്നത് വിജയത്തിന് തിളക്കം കൂട്ടുന്നു. അട്ടപ്പാടി, പറമ്പിക്കുളം, തേക്കടി, മലക്കപ്പാറ എന്നിവിടങ്ങളില്‍ നിന്നുള്ള ഈ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ താമസിച്ചാണ് പഠിക്കുന്നത്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അധ്യാപകര്‍ പ്രത്യേകമായി ശ്രമിച്ചിരുന്നു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ അധ്യാപകര്‍ക്ക് ചുമതല നല്‍കി. സായാഹ്ന ക്ലാസുകളും നടത്തിയിരുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് മികച്ച വിജയമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എം. മല്ലിക പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!