കോട്ടോപ്പാടം:കോട്ടോപ്പാടം ആസ്ഥാനമായുള്ള ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ-സാമൂഹ്യ ഉന്നമനത്തിനായി വിവിധ കര്‍മ്മപദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കും.വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീല നം,ഉപരിപഠന മാര്‍ഗനിര്‍ദ്ദേശങ്ങള്‍,വിദ്യാഭ്യാസ കൗണ്‍സിലിങ്, കരിയര്‍ ഗൈഡന്‍സ്,വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കുള്ള പരിശീലനം, ലീഡര്‍ഷിപ്പ് ട്രൈനിങ്ങ് പ്രോഗ്രാം,രക്ഷാകര്‍തൃ ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികളാണ് ആവിഷ്‌കരിച്ചി രിക്കുന്നത്.സംഘടനയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് മീറ്റ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ വകുപ്പ് ജോയി ന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ.ടി.എ. സിദ്ദീഖ്, ഗേറ്റ്‌സ് ഭാരവാഹികളായ അസീസ് കോട്ടോപ്പാടം, ഹമീദ് കൊമ്പ ത്ത്, റഷീദ് കല്ലടി, എം.മുഹമ്മദലി മിഷ്‌കാത്തി,സിദ്ദീഖ് പാറോ ക്കോട്, സലീം നാലകത്ത്,ഇ.പി.റഷീദ്എം .പി.സാദിഖ്, കെ.ടി. അബ്ദുള്ള,കെ.എ.ഹുസ്‌നി മുബാറക്, കെ.മൊയ്തുട്ടി,കെ.ഫെമീഷ്, കെ.എ.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.ജയശ്രീ, ഹെഡ്മിസ്ട്രസ് എ.രമണി,പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.ഗേറ്റ്‌സ് നടത്തിയ സ്‌കോളര്‍ഷിപ്പ് സമഗ്ര പരിശീലന ത്തില്‍ പങ്കെടുത്ത് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ ടി.കെ.അസ്‌ന, സി.അര്‍ജുന്‍ കൃഷ്ണന്‍,പി.പി. അന്‍സില,എം.ഫാത്തിമ നിസ്‌നി, ഒ.ശില്‍പ എന്നിവരെ യോഗ ത്തില്‍ അനുമോദിച്ചു.