മസ്‌കറ്റ്:മാസ്‌കറ്റ്, ഖത്തര്‍, ഷാര്‍ജ, ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇന്നലെ (ജൂലൈ 6) ജില്ലയിലെത്തിയത് 26 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 4 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറ ന്റൈനില്‍ പ്രവേശിച്ചു. 22 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
മസ്‌കറ്റ്, ഖത്തര്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കൊച്ചി അന്താ രാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 23 പേരില്‍ 3 പേര്‍ ഇന്‍സ്റ്റിറ്റി യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 20 പേര്‍ വീടുകളില്‍ നിരീ ക്ഷണത്തിലാണ്. ദുബായില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാ നത്താവളത്തില്‍ എത്തിയ ഒരാള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
ഒമാനില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താ വളത്തിലെത്തിയ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ദുബായില്‍ നിന്നുള്ള ഒരാള്‍ വീട്ടില്‍ നിരീക്ഷണ ത്തിലാണ്. വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2485 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്റ റുകളിലുമായി നിലവില്‍ 2485 പ്രവാസികളാണ് നിരീക്ഷണത്തി ലുള്ളത്. ഇവരില്‍ 604 പേരാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈ നിലുള്ളത്. 1881 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത് 450 പ്രവാസികള്‍
ജില്ലയില്‍ ഇതുവരെ 450 പ്രവാസികള്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കിയവരാണ് വീടുകളിലേക്ക് മടങ്ങിയത്. നേരത്തെ കാലാവധി പൂര്‍ത്തിയാക്കിയ 375 പേര്‍ ഉള്‍പ്പെടെയാണ് 450 പേര്‍.