അലനല്ലൂര്‍ : സാമ്പത്തിക പ്രയാസങ്ങളാല്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങുമായി എടത്ത നാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാള മനോരമ നല്ലപാഠം ലവ് ആന്റ് സെര്‍വ് സ്നേഹകാരുണ്യം പഠ നോപകരണ വിതരണ പദ്ധതി.
മലപ്പുറം മക്കരപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ആന്റ് സെര്‍വ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ കുടുംബനാഥ ന്‍മാര്‍ അകാലത്തില്‍ മരണമടഞ്ഞ കുടുംബങ്ങളിലെ വിദ്യാര്‍ഥി കള്‍ക്കും അപകടത്തെത്തുടര്‍ന്ന് കടക്കെണിയിലായ കുടുംബ ങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സാമ്പത്തിക പ്രയാസം അനുഭവി ക്കുന്ന വിദ്യാര്‍ഥികള്‍ക്കും സ്നേഹകാരുണ്യം പദ്ധതിയിലൂടെ നോട്ട് പുസ്തകങ്ങള്‍, പേന, പെന്‍സില്‍,ഷാര്‍പ്പനര്‍, ഇറേസര്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ കൈമാറി.
ലവ് ആന്റ് സെര്‍വ് കോ ഓര്‍ഡിനേറ്റര്‍ ബഷീര്‍ കരിഞ്ചാപ്പാടിയുടെ മകനും പെരിന്തല്‍മണ്ണ പി.കെ.എം സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥി യുമായ മുഹമ്മദ് സര്‍ജ്ജാസ് ഖാന്‍ തന്റെ അഞ്ച് മാസത്തെ ഭിന്നശേഷി പെന്‍ഷന്‍ തുക ഉപയോഗിച്ച് പേന, പെന്‍സില്‍, ഷാര്‍പ്പനര്‍, ഇറേസര്‍ തുടങ്ങിയവ വാങ്ങി നല്‍കി ഈ പദ്ധതിക്ക് പിന്തുണയേകി.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് ലവ് ആന്റ് സെര്‍വ് കൊ ഓര്‍ഡി നേറ്റര്‍ ബഷീര്‍ കരിഞ്ചാപ്പാടിയില്‍ നിന്നും സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഒ. ഫിറോസ് പഠനോപകരണങ്ങള്‍ ഏറ്റു വാങ്ങി.
ലവ് ആന്റ് സെര്‍വ് വളണ്ടിയര്‍മാരായ ഇബ്‌നു അലി എടത്തനാട്ടു കര, അബ്ദുല്‍ ലത്തീഫ് കരുവള്ളി, മുഹമ്മദ് സര്‍ജ്ജാസ് ഖാന്‍, പ്രിന്‍സിപ്പാള്‍ കെ.കെ. രാജ്കുമാര്‍, പ്രധാനാധ്യാപകന്‍ എന്‍. അബ്ദു ന്നാസര്‍, നലപാഠം അധ്യാപക കൊ ഓര്‍ഡിനേറ്റര്‍മാരായ പി. അബ്ദുസ്സലാം, ഒ. മുഹമ്മദ് അന്‍വര്‍, കെ. യൂനസ് സലീം എന്നിവര്‍ സംബന്ധിച്ചു.
എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കൂട്ടികള്‍ക്കടക്കം സംസ്ഥാനത്തെ 520 (അഞ്ഞൂറ്റി ഇരുപത്) വിദ്യാര്‍ഥികള്‍ക്കാണ് ലവ് ആന്റ് സെര്‍വിനു കീഴില്‍ ഈ വര്‍ഷം പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.