മണ്ണാര്‍ക്കാട് :താലൂക്കിലെ പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജൂലൈ നാലിന് രാവിലെ 10.30 മുതല്‍ നടക്കും. ജൂലൈ മൂന്ന് വൈകിട്ട് വരെ എല്ലാ അക്ഷയ കേന്ദ്ര ങ്ങള് വഴി അപേക്ഷ സ്വീകരിക്കും. അപേക്ഷകര്‍ പ്രസ്തുത ദിവസം ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിലെത്തി വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദാലത്തില്‍ ശാരീരിക അകലം പാലിച്ച് പങ്കെടുക്കണം. ടോക്കണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരെ പിന്നീട് അറിയിക്കും. ജില്ലാ കലക്ടര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. സി.എം. ഡി.ആര്.എഫ്, എല്‍.ആര്.എം കേസുകള്‍, റേഷന്‍കാര്‍ഡ് സംബ ന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നി വ ഒഴിച്ചുളള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.