അട്ടപ്പാടി: ചിണ്ടക്കി വനത്തില്‍പ്പെട്ട അട്ടപ്പാടി ഫാമിംഗ് സൊ സൈറ്റിയുടെ കീഴിലുള്ള കാപ്പിത്തോട്ടത്തില്‍ നായാട്ട് നടത്തിയ നാല് പേര് അറസ്റ്റില്‍. മണ്ണാര്‍ക്കാട് സ്വദേശി അനീഷ് (34),ചിണ്ടക്കി സ്വദേശികളായ മുഹമ്മദ് നൗഷാദ് (38),രാജന് (40),മുക്കാലി സ്വദേശി സി.ജി.ആന്റണി (56) എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ വൈകീ ട്ട് അഞ്ച് മണിയോടെ താന്നിച്ചുവട് വനം ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ലൈസ ന്സില്ലാത്ത നാടന്‍ തോക്ക് പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നായാട്ട് സംഘം വലയിലായത്.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നേരത്തെ രണ്ട് തവണ മ്ലാവിനെ വേട്ട യാടിയ വിവരം വനംവകുപ്പിന് ്ലഭിച്ചത്.വീണ്ടും നായാട്ടിനായി പോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് ഭവാനി റെയിഞ്ച് അസി.വൈല്‍ഡ് ലൈഫ് വാര്ഡന് എ ആശാലത പറഞ്ഞു.
പ്രതികളില്‍ നിന്നും തോക്കിന് പുറമേ കുറ്റകൃത്യത്തിനായി ഉപയോ ഗിച്ച രണ്ട് ഓട്ടോറിക്ഷ എന്നിവ കണ്ടെടുത്തിട്ടുണ്ട്.മ്ലാവിനെ വേട്ടയാ ടിയ സ്ഥലത്ത് നിന്നും അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. മുക്കാ ലിയിലെ റേഷന്‍കടയിലെ വില്‍പ്പനക്കാരനായ അനീഷിന്റെ നേതൃത്വത്തിലാണ് സംഘം രണ്ട് തവണ നായാട്ട് നടത്തിയിട്ടുള്ളത്. കേസില്‍ കൂടുതല്‍ പ്രതികളുള്ളതായി വനംവകുപ്പ് അറിയിച്ചു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.നാളെ കോടതിയില്‍ ഹാജരാക്കും
ഭവാനി റെയിഞ്ച് അസി.വൈല്‍ഡ് ലൈഫ് വാര്ഡന് എ ആശാലത, ആനവായ് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീ സര് എം രവികുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ടിസി രവീന്ദ്രന്,എ സുരേഷ്കുമാര്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി അഖില്‍,എവി അപ്പുക്കുട്ടന്,എം അന്‍സാര്‍ എന്നിവരുടെ തേൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്