കല്ലടിക്കോട്:കല്ലടിക്കോടന്‍ മലയോര ഗ്രാമങ്ങളിലെ കാട്ടാനയു ള്‍പ്പടെയുള്ള വന്യമൃഗശല്ല്യത്തിന് പരിഹാരം കാണണമെന്ന ആവ ശ്യം ശക്തമാകുന്നു.നേരത്തെ വനമേഖലകളില്‍നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകളിറങ്ങുന്നത് തടയാന്‍ വൈദ്യുതി വേലി കള്‍ സ്ഥാപിച്ചിരുന്നെങ്കിലും കാലപ്പഴക്കവും മതിയായ സംരക്ഷ ണവും ഇല്ലാതെ അവ നശിച്ചുപോവുകയായിരുന്നു.മീന്‍വല്ലം മുതല്‍ പാങ്ങ് പ്രദേശം വരെ വനാതിര്‍ത്തിയിലൂടെ നിര്‍മിച്ച വൈദ്യുതി വേലി തകര്‍ന്നുകിടക്കുകയാണ്.വന സംരക്ഷണ സമിതിയെ ഉപ യോഗപ്പെടുത്തി ജനകീയമായി പുനര്‍നിര്‍മ്മിക്കണം എന്ന ആവശ്യ വും നടപ്പായില്ല. മൂന്നേക്കര്‍, വട്ടപ്പാറ, എടപ്പറമ്പ്, ജനവാസ മേഖലക ളില്‍ പുലിപ്പേടിക്കു പുറകെ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു.അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.കൃഷി ക്കാര്‍ വനംവകുപ്പുമായി ബന്ധപ്പെട്ടാല്‍ കൃഷിനാശത്തിനും നഷ്ടപരിഹാരത്തിനുമുള്ള അപേക്ഷ നല്‍കാനാണ് പറയുന്നത്. കഴിഞ്ഞ ദിവസം വട്ടപ്പാറ ഇറങ്ങിയ ആനക്കൂട്ടം തെങ്ങ്, വാഴ, കവുങ്ങ്, തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.