മണ്ണാര്‍ക്കാട്:തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്.മണ്ണാര്‍ക്കാട് മേഖലയില്‍ യൂത്ത് കോണ്‍ഗ്രസ് പെട്രോള്‍ പമ്പ് ഉപരോധവും ചക്രമുരുട്ട് സമരവും നടത്തി.ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം 100 പെട്രോള്‍ പമ്പുകള്‍ ഉപരോധി ക്കുന്നതിന്റെ ഭാഗമയാണ് മണ്ണാര്‍ക്കാട് മേഖലയിലും ഉപരോധ സമരം അരങ്ങേറിയത്.
നിയോജക മണ്ഡലം തല ഉദ്ഘാടനം മുന്‍ യൂത്ത് കോണ്‍ഗ്രസ് അസംബ്ലി പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ നിര്‍വ്വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഷിഹാബ് കുന്നത്ത്,ഹരി പെരിമ്പടാരി,രാജന്‍ ആമ്പാടത്ത്,ഹാരിസ് തത്തേങ്ങലം,ജിയന്റോ ജോണ്‍,അര്‍ജുന്‍,റഫീഖ് കരിമ്പനക്കല്‍,ആബിദ് പുല്ലത്ത്,ആസിഫ് അലി,സാബിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് മുനിസിപ്പല്‍ മണ്ഡലം പ്രസിഡണ്ട് വിനോദ് ചാഴിയോട്ടില്‍ സ്വാഗതവും,നിയോജകമണ്ഡലം സെക്രട്ടറി കബീര്‍ ചങ്ങലീരി നന്ദിയും പറഞ്ഞു.
അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ ഉപരോധ സമരം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി നസീര്‍ ബാബു പൂതാനി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാജീവ് കാര അധ്യക്ഷനായി.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വേണു മാഷ്,അബ്ദു കീടത്ത്,കാസിം ആലായന്‍,ഉമ്മര്‍ ഖത്താബ് മാസ്റ്റര്‍,തങ്കച്ചന്‍,സുരേഷ് കൊടുങ്ങയില്‍,മുജീബ്,മണികണ്ഠ രാജീവ്,ഉസ്മാന്‍ പാലക്കാഴി,ഹമീദ്,സിനാന്‍ തങ്ങള്‍,കെ എസ് യു മണ്ഡലം പ്രസിഡന്റ് ഷമീം അക്കര എന്നിവര്‍ സംസാാരിച്ചു.
കോട്ടപ്പള്ളയില്‍ ചക്രമുരുട്ട് സമരവും അരങ്ങേറി.മണ്ഡലം പ്രസിഡന്റ് അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്ലസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനായി.സുബൈര്‍ തുമ്പത്ത്, അന്‍വര്‍ കണ്ണംകുണ്ട്,ഷംസുദ്ധീന്‍,ഏനു,നസ്റുദ്ധീന്‍ കീടത്ത്,അന്‍വര്‍,അസീസ് കാര,ഷാഹിദ്, ഷൗക്കത്ത്, മുന്ന, വിമല്‍,ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.