പാലക്കാട്:”തകർക്കരുത് പൊതുവിദ്യാഭ്യാസത്തെ കാത്തിടാം പൊതു നന്മയെ “എന്ന മുദ്രാവാക്യവുമായി കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ(ബുധൻ) രാവിലെ 10.30 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തും.പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കുക ,ഓൺലൈൻ പഠനം മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക, അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്നൊഴിവാ ക്കുക,അധ്യാപ ക-വിദ്യാർത്ഥി അനുപാതത്തിൽ മാറ്റം വരുത്താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക,വ്യവസ്ഥകൾ പാലിച്ച് നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, ഒഴിഞ്ഞ്കിടക്കുന്ന തസ്തികകൾ നികത്തുക, എയ്ഡഡ് വിദ്യാലയങ്ങ ളിലെ നിയമനങ്ങൾക്കായുള്ള സമന്വയ പോർട്ടൽ പ്രവർത്തനക്ഷ മമാക്കുക,കഴിഞ്ഞവർഷം വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകിയതിലെ തുക ലഭ്യമാക്കുക തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സർക്കാരിൻ്റെ അധ്യാപക വിരുദ്ധ നിലപാടുകൾ തിരുത്തണമെന്നുമാവശ്യപ്പെ ട്ടാണ് പ്രക്ഷോഭം.കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി നടക്കുന്ന ധർണയിൽ ജില്ലാ  ഭാരവാഹികൾ,ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന സമിതി അംഗങ്ങൾ  പങ്കെടുക്കും.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.യുസംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,സെക്രട്ടറി നാസർ തേളത്ത്, ട്രഷറർ എം.എസ്.കരീം മസ്താൻ,സി.എം.അലി,വി.ടി.എ.റസാഖ് നേതൃത്വം നൽകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!