കോട്ടോപ്പാടം: ഇന്ധനവിലവര്‍ധനവിനെതിരെ കോട്ടോപ്പാടം പഞ്ചാ യത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചു.ആര്യമ്പാവ് കൊമ്പത്തെ ഇന്ത്യന്‍ ഓയില്‍ കോട്ടോപ്പാടത്തെ എസ്സാര്‍ ഔട്ട്‌ലെറ്റുകളാണ് യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ ഉപരോധിച്ചത്.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എ. സിദ്ദീഖ് ഉദ്ഘാടനം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ലോക് ഡൗണ്‍ കാല ത്ത് ദിനേന ഇന്ധന വില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പാവങ്ങ ളെ കൊള്ളയടിക്കുകയാണെന്നു അദ്ദേഹം ആരോപിച്ചു. വിലവര്‍ ധനവില്‍ നട്ടം തിരിയുന്ന ജനത്തിനെ സഹായിക്കാനായി അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടു വില്‍ മാനു അധ്യക്ഷനായി.പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് എം.കെ. മുഹമ്മദലി,സെക്രട്ടറിഹമീദ്‌കൊമ്പത്ത്,എന്‍.പി.ഹമീദ്,എന്‍.മുഹമ്മദലി,കെ.മുജീബ് ഫൈസി, കെ.എച്ച്.ഫഹദ്,ഇക്ബാല്‍ പടുവില്‍, റാഷിഖ് കൊങ്ങത്ത് എന്നിവര്‍ സംസാരിച്ചു. വി.പി.ഇബ്രാഹിം, കെ. സഹീര്‍,കെ.ആസിഫലി,പി.യൂനുസ്,സലീം നാലകത്ത്, പി.മുഹമ്മദ ലി റഫീഖ്,മുനീര്‍ നേതൃത്വം നല്‍കി. കോട്ടോപ്പാടത്ത് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.