കല്ലടിക്കോട്: വന്യമൃഗശല്ല്യത്താല്‍ പൊറുതി മുട്ടുന്ന കല്ലടിക്കോട ന്‍ മലയോട് ചേര്‍ന്നുള്ള മുണ്ടൂര്‍-കരിമ്പ ഗ്രാമത്തിലുള്‍പ്പെട്ട ജന വാസ ഗ്രാമങ്ങള്‍ക്ക് ഇപ്പോള്‍ പുലി ഒരു പേടി സ്വപ്‌നമായി മാറിയി രിക്കുന്നു.കാഞ്ഞിക്കുളം മുട്ടിയന്‍കാട്,കളപ്പാറ,മേലെപയ്യേനി മേഖ ലയില്‍ മൂന്നിടങ്ങളില്‍ പുലിയോട് സാദൃശ്യമുള്ള വന്യജീവിയുടെ അവ്യക്തരൂപവും കാല്‍പ്പാടുകളും പലരും കണ്ടതോടെ ഗ്രാമജീവി തം ഭീതിയുടെ നിഴലിലായി.
വൈകുന്നേരമായാല്‍ വീടിന് പുറത്തിറങ്ങുന്നില്ല.ഭയമാണ്.വളര്‍ത്ത് മൃഗങ്ങളെ കെട്ടഴിച്ച് വിടാന്‍ പോലും സാധിക്കാതെയായി .പശു, ആട്,നായ എന്നിവയെ പുലി പിടിച്ചതായും ഗ്രാമവാസികള്‍ പറ യുന്നു.ആഴ്ചകളായി പ്രദേശത്ത് നിന്നും വളര്‍ത്ത് മൃഗങ്ങളെ കാണാ താകുന്നതായും പരാതിയുണ്ട്.
കാട്ടാനയും,മയിലും,കുരങ്ങുമെല്ലാം ഇവിടുത്തുകാരുടെ ജീവിത ത്തിന് ശല്ല്യമാകുന്നുണ്ട്.കൃഷിയെ ആശ്രയിച്ച് ഉപജീവനം കണ്ടെ ത്തിയിരുന്ന ഇവിടുത്തെ ജനത വന്യമൃഗശല്ല്യം കാരണം കൃഷിയി ല്‍ നിന്നും പിന്‍വാങ്ങി ആട്,പശുവളര്‍ത്തലിലൂടെ ജീവിക്കാന്‍ വഴി തേടുകയാണ്.ഇതിന് ഭീഷണിയായാണ് പുലിയുടെ വിഹാരം. ഇക്കാ ര്യങ്ങള്‍ വനംവകുപ്പിനെ അറിയിച്ചിട്ടും ജനങ്ങളുടെ ആശങ്ക പരിഹ രിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രദേശത്ത് ഭീതി പരത്തുന്ന പുലിയെ എത്രയും വേഗം പിടികൂടി ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം ഉറപ്പാക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ മുട്ടിയന്‍കാട് ചക്കാംതൊടി കെ രാജേഷ് ആവശ്യപ്പെട്ടു.