അഗളി:ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ ബുദ്ധിമുട്ട് അനുഭവി ക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക എന്നതിന്റെ ഭാഗമായി കെ.എസ്.യു.പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യ ത്തില്‍ അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ മേഖലയായ കുറുക്ക ന്‍കുണ്ട് ഭാഗത്തെ പന്ത്രണ്ടോളം കുട്ടികള്‍ക്ക് പഠിക്കാന്‍ സഹായക മായി ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നല്കി.
പ്രദേശത്ത് മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.വാഹന സഞ്ചാരയോഗ്യമായ റോഡുകളോ,വൈദ്യുതിയോ,മൊബൈല്‍ റെയിഞ്ചോ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല എന്നത് പ്രദേശവാസികളുടെ ദുരിതത്തിന് ആക്കം കൂട്ടുന്നു. വൈ ദ്യുതിക്കായി സോളാര്‍ സംവിധാനത്തിലാണ് ടെലിവിഷന്‍ ഒരുക്കി നല്‍കിയത്.അട്ടപ്പാടിയില്‍ പഠനത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള ,നിരവധി പ്രദേശങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിക്കു കയും അവര്‍ക്ക് കൂടി സഹായം എത്തിക്കാന്‍ വേണ്ട നടപടികളു മായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
കെ.എസ്.യു.ജില്ലാ പ്രസിഡണ്ട് ജയഘോഷ്,യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ്ഗുപ്ത , ജോബി കുരുവിക്കാട്ടില്‍,അരുണ്‍ ശങ്കര്‍ പ്ലക്കാട് ,സഫിന്‍ ഓട്ടുപാറ,ഹാബി ജോയ്,അക്ഷയ് ശിവദാസ്,ശ്യാം ദേവദാസ്,ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ്