മണ്ണാര്‍ക്കാട്:കാഴ്ചയുടെ വിരുന്നൊരുക്കി കൃഷ്ണകൃപയില്‍ നിശാ ഗന്ധി പൂത്തു.മണ്ണാര്‍ക്കാട്‌ഗോവിന്ദാപുരം കൃഷ്ണകൃപയില്‍ പത്മനാ ഭനുണ്ണി എമ്പ്രാന്തിരിയുടെ വീട്ടിലാണ് ഒരു ഇടവേളയ്ക്ക് ശേഷം നിശാഗന്ധിപ്പൂക്കള്‍ വിരിഞ്ഞത്.വീട്ടുമുറ്റത്ത് സൗരഭ്യം നിറച്ച് നിശാഗന്ധി ചെടിയില്‍ കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെ യാണ് പത്തോളം പൂക്കള്‍ വിരിഞ്ഞത്.മാസങ്ങള്‍ക്ക് മുമ്പും നിശാ ഗന്ധി പൂത്തിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൂഡല്ലൂരിലുള്ള ഒരു ബന്ധുവീട്ടില്‍ നിന്നാണ് നിശാഗന്ധി ചെടി പത്മനാഭനുണ്ണിയുടെ വീട്ടിലേക്ക് എത്തിച്ചത്.ഏഴ് വര്‍ഷത്തിന് ശേഷം നിശാഗന്ധി പൂത്ത് തുടങ്ങി.ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് നിശാഗന്ധി ചെടിയില്‍ വസന്ത കാലം വിരുന്നെത്തിയത്. രാത്രിയുടെ റാണിയെന്ന് വിശേഷിപ്പിക്ക പ്പെടുന്ന നിശാഗന്ധി ബ്രഹ്മകമലം എന്ന പേരിലും അറിയപ്പെടുന്നു.
ഹൈന്ദവ ഭവനങ്ങളില്‍ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീക മായാണ് നട്ട് വളര്‍ത്തുന്നത്.ഇലയുടെ അഗ്രങ്ങളില്‍ നിന്നും മൊട്ടിട്ട് ഏകദേശം 20 ദിവസങ്ങള്‍ കൊണ്ട് പൂവായി രാത്രിയില്‍ വിരിയുന്നു .പത്ത് സെന്റീ മീറ്റര്‍ വരെ നീളമുണ്ടാകും പൂക്കള്‍ക്ക്.ഇവയ്ക്ക് ഒരു രാത്രി മാത്രമേ ആയുസ്സുള്ളൂ.ഇന്നലെ രാത്രിയില്‍ പൂ വിരിഞ്ഞ് ഇന്ന് കൊഴിഞ്ഞ നിശാഗന്ധി ചെടിയിലേക്ക് മറ്റൊരു പൂക്കാലം വരുന്നതി നായുള്ള കാത്തിരിപ്പിലാണ് പത്മനാഭനുണ്ണിയും കുടുംബവും.