Month: March 2023

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് 117.45 കോടിയുടെ ബജറ്റ്

തൊഴിലുറപ്പ് പദ്ധതിക്കായി 45 കോടി മണ്ണാര്‍ക്കാട്: ഗ്രാമ പഞ്ചായത്തുകളുടെ സമഗ്രവികസനത്തോടൊപ്പം തൊഴിലുറപ്പ് പദ്ധ തിയ്ക്കായി കോടികള്‍ വകയിരുത്തി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ്.117,45,43,346 രൂപ വരവും 117,36,30,659 രൂപ ചെലവും 9,12,687 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത്…

ആര്യമ്പാവ് – വളവഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: പാലക്കാട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ നവീകരിച്ച കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ആര്യമ്പാവ് വളവന്‍ഞ്ചിറ എസ് സി കോളനി റോ ഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വ്വഹിച്ചു. 2022-23 വാര്‍ഷികപദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് :നഗരസഭ ഉഭയമാര്‍ഗം വാര്‍ഡിലെ പൂരപ്പറമ്പ് -16 കെട്ട് റോഡ് ഇന്റര്‍ ലോക്ക് ചെയ്ത് നവീകരിച്ചു.2022-23 വാര്‍ഷിക പദ്ധതിയില്‍ കൗണ്‍സിലര്‍ക്ക് ലഭിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രൃത്തി നടത്തിയത്.ജനങ്ങള്‍ക്ക് പൂരസമ്മാനമായി നവീക രിച്ച റോഡ് തുറന്ന് നല്‍കി.വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍…

രജിസ്‌ട്രേഷന്‍ വകുപ്പിന് റെക്കോഡ് വരുമാനം: മന്ത്രി വി.എന്‍ വാസവന്‍

മണ്ണാര്‍ക്കാട്: രജിസ്‌ട്രേഷന്‍ വകുപ്പിന് 2022-23 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്ന തിന് മുന്‍പുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോള്‍ ബജറ്റില്‍ ലക്ഷ്യമിട്ടതിനെക്കാള്‍ കൂടുതല്‍ വരുമാനം നേടിക്കഴിഞ്ഞു.

ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു

അഗളി : ഏക്ലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ (സി.ബി.എസ്.ഇ) സ്‌ക്കൂളില്‍ ദേശീയ ശാ സ്ത്രദിനം ആഘോഷിച്ചു.ആദിവാസി വിഭാഗത്തില്‍ നിന്നും പി.എച്ച്.ഡി നേടിയ ഡോ. ആര്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബ്രിനോയ് പി.കെ മെഡിസിനല്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡി നേടിയ ഡോ.ചന്ദ്രനുള്ള ഉപഹാരം നല്‍കി.…

സമഗ്ര ഫുട്‌ബോള്‍ പരിശീലനം തുടങ്ങി

തച്ചനാട്ടുകര: തച്ചനാട്ടുകരയില്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര ഫുട്‌ ബോള്‍ പരിശീലനത്തിന് തുടക്കമായി.ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്ത് പരിധിയിലുള്ള പൊതുവിദ്യ വിദ്യാലയങ്ങളിലെ പ്രൈമറി തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് മൂന്ന് മാസം നീ ണ്ടു നില്‍ക്കുന്ന പരിശീലനം നല്‍കുന്നത്.അണ്ണാന്‍തൊടിയിലുള്ള പഞ്ചായത്ത്…

ബന്ധുവിന്റെ അടിയേറ്റ് യുവാവ് മരിച്ചു

അഗളി: അട്ടപ്പാടിയില്‍ കല്ലു കൊണ്ട് തലയ്ക്ക് ഇടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. കോട്ടത്തറയ്ക്ക് സമീപം വീട്ടിക്കുണ്ട് ഊരിലെ ശിവന്‍ (54) ആണ് മരിച്ചത്.ബുധന്‍ വൈകീട്ട് നാലോടെയായിരുന്നു സംഭവം.ഇതുമായി ബന്ധപ്പെട്ട് ശിവകുമാര്‍ (24)നെ പൊലീസ് പിടികൂടി.മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് ബന്ധു കൂടിയായ ശിവ കുമാര്‍…

മലയില്‍ തീപിടിത്തം

മണ്ണാര്‍ക്കാട്: സൈലന്റ് വാലിയുടെ കരുതല്‍ മേഖലയിലെ പൊതുവപ്പാടം ഭാഗത്ത് തീപിടിത്തം.മലയിലെ ഉണക്കപ്പുല്ലിലാണ് തീപിടിച്ചതെന്ന് വനപാലകര്‍ അറിയിച്ചു. ബുധന്‍ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.ഒന്നരയേക്കര്‍ സ്ഥലത്താണ് അഗ്നിബാധയുണ്ടായത്.വനത്തിന് സമീപം ഫയര്‍ലൈന്‍ ഇട്ടിരുന്നതിനാല്‍ തീ കാട്ടി ലേക്ക് കടക്കാതെ തടയാന്‍ കഴിഞ്ഞു.വനപാലര്‍ സ്ഥലത്തെത്തി.കഴിഞ്ഞ മാര്‍ച്ചിലും…

പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

മണ്ണാര്‍ക്കാട്: കൊമേഴ്‌സ്യല്‍ ഉപയോഗത്തിനുള്ള പാചക വാതക വില സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധി ച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) മണ്ണാര്‍ ക്കാട് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും…

ഡോക്ടറേറ്റ് നേടി

മണ്ണാര്‍ക്കാട്: ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്സില്‍ സഞ്ജു ഭാസ്‌കര്‍ ഡോക്ടറേറ്റ് നേടി.മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്.തൃക്കളൂര്‍ ലക്ഷ്മി വീട്ടില്‍ ജിനു സുകുമാറിന്റെ ഭാര്യയാണ്.മക്കള്‍: സഞ്ജയ് ജിനു, നിഹാല്‍ ജിനു.

error: Content is protected !!