തച്ചമ്പാറ:വനം-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നാം മുഴുകുമ്പോഴും മണ്ണാര്‍ക്കാട്ടുകാരുടെ നൊമ്പരമായി അമ്പലപ്പാറയി ലെ സംഭവം അവശേഷിക്കുന്നതായി സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ജോസ് ബേബി.സി.പി.ഐ.യുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവനം, അതിജീവനം പദ്ധതി തച്ചമ്പാറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പച്ചക്കറി അടക്കമുള്ള ഭക്ഷ്യ വിഭവങ്ങള്‍ക്ക് ഇന്ന് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹ ചര്യമാണുള്ളത്.സമീപ ഭാവിയില്‍ തന്നെ രൂക്ഷമാകാനിടയുള്ള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ കൃഷിയില്‍ സ്വയംപര്യാപ്ത നേട ണമെന്നും സിപിഐ യുടെ ഈ പദ്ധതി സമൂഹം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ജീവജാലങ്ങള്‍ക്ക് പൊതുവേയും മനുഷ്യന് സവിശേഷിച്ചും ശാരീരികവും മാനസികവുമായ ആവശ്യമാണ് ഭക്ഷണം.നമുക്കാവശ്യമായ ഭക്ഷണം നാം തന്നെ ഉത്പാദിപ്പിക്കണം. ഓരോപ്രദേശത്തിനും അനുയോജ്യമായ വിളകള്‍ കൃഷിചെയ്യാന്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സിപി ഐ മണ്ഡലം അസി.സെക്രട്ടറി കെ.വി.മാണി അധ്യക്ഷനായി. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.ശിവദാസന്‍,ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജോര്‍ജ് തച്ചമ്പാറ,ചാണ്ടി തുണ്ടുമണ്ണില്‍, ഡോ. സുനില്‍ രാജ്,കെ ബി സി മേനോന്‍,ഹരിദാസന്‍ മാസ്റ്റര്‍,ശാന്ത തുടങ്ങിയവര്‍ പങ്കെടുത്തു