അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്രം പദ്ധതി മുണ്ടക്കുന്ന് ഐനിക്കല്‍- കരുണാകുര്‍ശ്ശി തോട്, നറുക്കി ല്‍പാടം-കാക്കേ നിതോട്, ചക്കുരല്‍- വെഞ്ചേബ്ക്കുന്ന് തോട് എന്നിവയില്‍ തുടങ്ങി.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയി ലൂടെ പ്രധാന ജലസ്രോതസ്സുകളുടെ പാര്‍ശ്വഭിത്തികളാണ് ഇത് വഴി സംരക്ഷിക്കപ്പെടുന്നത്.കയര്‍ ഭൂവസ്ത്രം പദ്ധതി ഐനിക്കല്‍ കരുണാകുര്‍ശ്ശി തോടിന്റെ പാര്‍ശ്വഭിത്തികളില്‍ കയര്‍ഭൂവസ്ത്രം വിരിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ രജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.അഫ്‌സറ അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.റഫീഖ മുഖ്യാതിഥി യായി. പഞ്ചായത്ത് അംഗം സി. മുഹമ്മദാലി, അസിസ്റ്റന്റ് എന്‍ജി നീയര്‍ പി.അന്‍ ജൂം,, മുന്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ പി. ദാമോദരന്‍, പി പി.അലി, സി മമ്മത്, കെ.മുഹമ്മദ്, സി.ദില്‍ഷാദ് വി.പ്രമീള എന്നിവര്‍ സംസാരിച്ചു.