മണ്ണാര്‍ക്കാട്:എം പി വീരേന്ദ്ര കുമാറിന്റെ നിര്യാണ വാര്‍ത്ത വളരെ വിഷമത്തോട് കൂടിയാണ് ശ്രവിച്ചത് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങ ളിലെ വ്യത്യസ്തമായ ഒരു മുഖമാണ് വിരേന്ദ്രകുമാറിന്റേത്. പണ്ഡി തനും വാഗ്മിയും സാഹിത്യകാരനും ഉന്നത രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയ നേതാവുമായിരുന്നു എംപി വീരേ ന്ദ്രകുമാറെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ എംപി വീരേന്ദ്രകുമാറിനോടൊപ്പമുള്ള ഓര്‍മ്മകള്‍ എംഎല്‍എ പങ്ക് വെക്കുന്നു.
നിരവധി കൃതികളുടെ കര്‍ത്താവും നമ്മുടെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തില്‍ വ്യത്യസ്ത കാലയളവുകളുടെ പരിചയ സമ്പത്തുള്ള നേതാവുമായിരുന്നു എംപി വീരേന്ദ്ര കുമാര്‍. 2014 ലെ തിരഞ്ഞെടു പ്പില്‍ പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ അദ്ദേഹം സ്ഥാനാര്‍ ത്ഥിയായി വരുമ്പോള്‍ ഒരു വലിയ നേതാവിനെ അതു പോലെ തന്നെ തികഞ്ഞ മതേതര വാദിയായ മതേതരത്വത്തിന് വേണ്ടി യുള്ള ഒരു പോരാളിയെ എന്റെ നിയോജകമണ്ഡലമായ മണ്ണാര്‍ ക്കാടുള്‍പ്പെടെയുള്ള പാര്‍ലമെന്റ് മണ്ഡലത്തില്‍ ലഭിച്ചു എന്ന സന്തോഷമായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ത്ഥിയായി ലഭിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂ ടെയാണ് ഞാന്‍ വീരേന്ദ്രകുമാറുമായി വളരെ അടുക്കുന്നത്.
മണ്ണാര്‍ക്കാട് മണ്ഡലത്തിലും സമീപ മണ്ഡലത്തിലുമൊക്കെ അന്ന് അദ്ദേഹത്തിന്റെ കൂടെ മുഴുവന്‍ സമയ പ്രചാരകരായി ഞങ്ങളൊ ക്കെ ഉണ്ടായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു മണ്ണാര്‍ക്കാട് മണ്ഡല ത്തിലെ ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയുടെ പ്രസം ഗത്തിന് മുമ്പ് എന്റെയൊരു അഞ്ചു മിനുട്ട് സമയത്തെ പ്രസംഗമാ യിരിക്കും. അത് അദ്ദേഹം തന്നെയാണ് നിഷ്‌കര്‍ഷിച്ചത്.അതു കഴി ഞ്ഞാണ് വീരേന്ദ്രകുമാര്‍ എന്ന ഞങ്ങളുടെ സ്ഥാനാര്‍ഥി പ്രസംഗിക്കു ക. അന്നത്തെ ഒരു വികസന മുന്നേറ്റത്തില്‍ ഞാന്‍ എംഎല്‍എയായ ആദ്യ ടേം ആണ്.കേരളം യുഡിഎഫ് ഭരിക്കുകയാണ്.അതു പോലെ തന്നെ എം എല്‍ എ ഫണ്ടൊക്കെ നല്ല രീതിയില്‍ ഞങ്ങള്‍ ക്രമീക രിച്ചു. ആസൂത്രണം ചെയ്ത് നൂറ് ശതമാനം എം എല്‍ എ ഫണ്ട് വിനി യോഗിച്ച മണ്ഡലത്തിന്റെ ഖ്യാതിയൊക്കെ നേടി നില്‍ക്കുന്ന സമ യമാണ്. ഏത് സീകരണ കേന്ദ്രത്തില്‍ പോയാലും അവിടെ നമ്മള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാനു ണ്ടാവുമായിരുന്നു.അങ്ങനെ ആദ്യ ദിവസത്തെ പ്രചാരണത്തിന് ഉച്ചക്ക് ഭക്ഷണത്തിനു വേണ്ടി നിര്‍ത്തി വിശ്രമമൊക്കെ കഴിഞ്ഞി റങ്ങുമ്പോള്‍ ആ സമയത്ത് അദ്ദേഹം പറഞ്ഞു ‘ഷംസു എനിക്ക് നിങ്ങളോട് വലിയ സന്തോഷമുണ്ട്.കാരണം ഏത് കേന്ദ്രത്തില്‍ പോയാലും നിങ്ങള്‍ക്ക് ആ പ്രദേശത്ത് നടത്തിയ വികസനങ്ങള്‍ പറയാനുണ്ട്.ഇത് എനിക്ക് പുതിയൊരനുഭവമാണ്.ഇക്കാര്യത്തില്‍ നിങ്ങളോട് എനിക്ക് വലിയ സന്തോഷം തോന്നുന്നു’.എന്ന് അന്ന് അദ്ദേഹം അഭിനന്ദിച്ചത് ഞാനീ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്.
ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തോടൊപ്പം നിന്ന് അദ്ദേഹത്തി ന്റെ മകന്‍ ശ്രേയാംസും അതു പോലെ തന്നെ പ്രമോദുമൊക്കെ യായി ചേര്‍ന്ന് അതിന്റെ ഒരു മുഖ്യ പ്രചാരകനായി ഞാനുമുണ്ടാ യിരുന്നു.പക്ഷെ ആ തിരഞ്ഞെടുപ്പിന്റെ ഫലം നിരാശാജനകമാ യിരുന്നു.പിന്നീട് മാസങ്ങള്‍ കഴിഞ്ഞു കുഞ്ഞാലിക്കുട്ടി സാഹിബ് രാജി വെച്ചതിനെ തുടര്‍ന്ന് വേങ്ങരയിലുണ്ടായ ഉപ തിരഞ്ഞെ ടുപ്പിന്റെ ഒരു വലിയ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനു അദ്ദേഹം വന്നു. അദ്ദേഹം അവിടെ പ്രസംഗിക്കുമ്പോള്‍ എടുത്തു പറഞ്ഞൊരു കാര്യം ‘എനിക്ക് ലീഗ് പാര്‍ട്ടി ചെയ്ത് തന്ന സേവനങ്ങളെ അങ്ങനെ വിസ്മരിക്കാന്‍ കഴിയില്ല.ലീഗുമായുള്ള എന്റെ സുദീര്‍ ഘമായ ബന്ധത്തില്‍ പല നല്ല അനുഭവങ്ങളുമുണ്ട് അതില്‍ എന്നും പച്ച പിടിച്ചു നില്‍ക്കുന്ന ഒന്നാണ് ഞാന്‍ പാലക്കാട് മത്സരിച്ചപ്പോള്‍ മണ്ണാര്‍ക്കാട് എം എല്‍ എ എന്‍ ഷംസുദ്ദീന്‍ അന്ന് ആ തിരഞ്ഞെടു പ്പില്‍ തുടക്കം മുതല്‍ ഒടുക്കം വരെ എന്റെ കൂടെയുണ്ടായി. അവ സാനമായി ഞാനിന്നും നന്നായി ഓര്‍ക്കുന്ന ഒന്നാണത്’എന്നദ്ദേഹം പറഞ്ഞതും സദസ്സ് ഒന്നാകെ കരഘോഷത്തോടെയത് ഏറ്റെടു ത്തതും ഞാനിന്നുമോര്‍ക്കുകയാണ്… നമ്മളൊന്നും പ്രതീക്ഷിച്ചിട്ട ല്ലല്ലോ തിരഞ്ഞെടുപ്പുകളില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കു ന്നത് അങ്ങനെ നല്ല ഓര്‍മ്മകള്‍ എനിക്കീ നേതാവുമായി ബന്ധ പ്പെട്ടിട്ടുണ്ട്. അതിനു ശേഷം പലപ്പോഴും കാണുമ്പോഴും എത്ര വലി യ സദസ്സിലാണെങ്കിലും അദ്ദേഹം അഭിവാദ്യം ചെയ്യാനും ഞാനദ്ദേ ഹത്തെ നേരില്‍ പോയി കണ്ടു പ്രതിഭ്യാഭിവാദ്യം ചെയ്യാനും ശ്രമി ച്ചിരുന്നു.കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും തന്റെ കാലഘട്ടം അടയാളപ്പെടുത്തിയാണ് വീരേന്ദ്രകുമാര്‍ കടന്നുപോകുന്നത്.പരേതാത്മാവിനു നിത്യ ശാന്തി നേരുന്നു.