മണ്ണാര്‍ക്കാട്:കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ട അവസാനിപ്പി ക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നടപടി അവസാ നിപ്പിക്കുക,കേരള സര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നിലപാടുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം ലീഗ് ജില്ലയില്‍ ഭവനരോഷം സമരം നടത്തി.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഗൃഹാങ്കണങ്ങളില്‍ ‘ഭവനരോഷം’ എന്ന പേരില്‍ നടന്ന സമരം വേറിട്ടതായി.

കോവിഡ് 19ന്റെ മാനദണ്ഡങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വീടുകളില്‍ വ്യത്യസ്തമായ സമരപരിപാടി അരങ്ങേ റിയത്. വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് ജില്ല,മണ്ഡലം, പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും നേതൃത്വം നല്‍കി.

പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പേരില്‍ നടക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ടക്കും പൊതുമേഖ ലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്ന നടപടിക്കും പ്രവാസി കളോടും ഇതര സംസ്ഥാനങ്ങളിലെ മലയാളികളോടുമുള്ള കേരള സര്‍ക്കാറിന്റെ ചിറ്റമ്മ നയത്തിനും എതിരെയാണ് പ്രതിഷേധം.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമാക്കിയിരിക്കുന്ന തിനാല്‍ കുടുംബത്തോടൊപ്പം പ്ലക്കാര്‍ഡുകള്‍ പിടിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കൊണ്ടായിരുന്നു സമരപരപാടി.

മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല,ജനറല്‍സെക്രട്ടറി മരക്കാര്‍ മാരായ മംഗലം,സീനിയര്‍ വൈസ് പ്രസിഡന്റ് എംഎം ഹമീദ്,ജില്ലാ വൈസ് പ്രസിഡന്റുമാരായ പൊന്‍പാറ കോയക്കുട്ടി, എന്‍ ഹംസ,യു ഹൈദ്രോസ്,ജില്ലാ സെക്രട്ടറിമാരായ അഡ്വ ടിഎ സിദ്ദീഖ്,കല്ലടി അബൂബക്കര്‍,എംഎസ് അലവി,റഷീദ് ആലായന്‍ കെഎസ്ടിയു സംസ്ഥാന നേതാവ് ഹമീദ് കൊമ്പത്ത് തുടങ്ങിയ വരുള്‍പ്പടെ ഭവനരോഷം സമരത്തില്‍ അണി ചേര്‍ന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!