മണ്ണാര്‍ക്കാട്: ജില്ലയില്‍ വീടുകളിലും സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത് 484 പ്രവാസി കള്‍.ഇവരില്‍ 225 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 229 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്.ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 19 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 20 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോ ളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 24 പേ രും പട്ടാമ്പി സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 23 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജി ലെ 36 പേരും കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും അകത്തേത്തറ എന്‍ എസ് എസ് എഞ്ചിനീ യറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും പാലക്കാട് ഐ.റ്റി. എല്‍ റെസിഡന്‍സിലെ 19 പേരും സായൂജ്യം റസിഡന്‍സി അഞ്ചുപേരും വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും ആലത്തൂര്‍ ക്രസന്റ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലെ നാലുപേരുമാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നത്.

ഇന്നലെ ജോര്‍ദാന്‍, ദുബായ്, റോം, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളങ്ങളിലായി 42 പാലക്കാട് സ്വദേശികള്‍ എത്തിയിരു ന്നു.വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയെത്തിയ ഇവരെ ക്വാറ ന്റൈനില്‍ പ്രവേശിപ്പിച്ചു. 22 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറ ന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജോര്‍ദാനില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 17 പാലക്കാട് സ്വദേശികളില്‍ 11 പേര്‍ പാലക്കാട് ഐ ടി എല്‍ റസിഡന്‍സിയില്‍ ആണ് നിരീക്ഷണത്തില്‍ ഉള്ളത്. ബാക്കി 6 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശി കളായ 14 പേരില്‍ 5 പേരെ പാലക്കാട് വിക്‌റ്റോറിയ കോളേജ് ഹോ സ്റ്റലില്‍ ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ബാക്കി 9 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.റോമില്‍ നിന്നും കൊച്ചി അന്താ രാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 9 പാലക്കാട് സ്വദേ ശിക ളില്‍ നാലുപേരെ ആലത്തൂര്‍ ക്രസന്റ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റ ലില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ബാക്കി അഞ്ചു പേര്‍ വീടുകളില്‍ നിരീക്ഷണ ത്തിലാണ്.ബഹ്‌റൈനില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ രണ്ട് പേരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടു ണ്ട്. മെയ് എട്ടിന് ജില്ലയിലെത്തി ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പി റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പത്ത് പ്രവാസികള്‍ രോഗ ലക്ഷണങ്ങളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!