അലനല്ലൂര്‍: പകര്‍ച്ചാ വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിത കര്‍മസേനയുടെ സഹായ ത്തോടെ ടൗണും പരിസരവും ശുചീകരിച്ചു.മഴക്കാലം ആരംഭിക്കു ന്നതിന് മുന്‍പ് പഞ്ചായത്തില്‍ പൊതു ശുചിത്വം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നട ത്തിയത്. ഇതിന്റെ ഭാഗമായി മുഴുവന്‍ വീടുകളും മാലിന്യമുക്ത മാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി,സ്ഥിരി സമിതി അധ്യക്ഷ ന്‍മാരായ റഷീദ് ആലായന്‍,കെ രാധാകൃഷ്ണന്‍,പഞ്ചായത്ത് അംഗ ങ്ങളായ പി മുസ്തഫ,എന്‍ ഉമ്മര്‍ ഖത്താബ്,റഷീദ് പരിയാരന്‍, സുജിത, ജെഎച്ച്‌ഐ പ്രമോദ്,വ്യാപാരി വ്യവസായി ഏകോപന സമിതി (നസ് റുദ്ധീന്‍ വിഭാഗം) പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി,ബാബു കോട്ടയി ല്‍ വിഭാഗം പ്രസിഡന്റ് ലിയാക്കത്തലി,കെ തങ്കച്ചന്‍,തച്ചമ്പറ്റ ഹംസ, സി സുരേഷ്‌കുമാര്‍,ജയിംസ് തെക്കേകൂറ്റ്, കെ യൂസഫ് ഹാജി, വേണു അരമന, എംകെ കുഞ്ഞുട്ടി,അന്‍വര്‍, സമദ് മില്‍മ,റഫീഖ് കളത്തില്‍, റിയാസ് കൊട്ടാരം, സൈദലവി, ജംഷീര്‍ ലിവ ടെക്‌സ്, സെബാസ്റ്റ്യന്‍ സ്വാതി, സുബൈര്‍ നന്മ, സലീം എസ് ബി, സാലിം സിദ്ദീഖി, സുലൈമാന്‍ ഫിര്‍ദൗസ്, താഹിര്‍ അലനല്ലൂര്‍, ശരീഫ് കുളിര്‍മ, നിസാര്‍ തുവ്വശ്ശേരി, ജുനൈദ് ജെ ആന്റ് ജെ, മന്‍സൂര്‍ നര്‍കോട്ടില്‍, റഷീദ് ഇന്‍ഡസ്ട്രി, രാജന്‍ കെഎസ്, തങ്കച്ചന്‍, അബ്ദു മുട്ടിക്കല്‍, ജംഷാദ് വൈറസ്, ശിഹാബ് നാരര്‍ക്കോട്ടില്‍ എന്നിവരും പങ്കെടുത്തു.