മണ്ണാര്‍ക്കാട്: വന്യമൃഗശല്യംനേരിടുന്ന വാര്‍ഡുകളില്‍ വോട്ടുചോദിച്ചെത്തുന്ന സ്ഥാ നാര്ഥികള് വന്യജീവിപ്രതിരോധത്തില് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘടനയായ കിഫയുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു. ഇതിന്റെ ഭാഗമായി കിഫയുടെ നേതൃത്വത്തില്‍ സത്യപ്രസ്താവന തയ്യാറാക്കി സ്ഥാനാര്‍ഥികളില്‍നിന്ന് ഒപ്പുവാങ്ങാനുള്ള ശ്രമത്തിലാണ്. വന്യജീവികളെ പ്രതിരോ ധിക്കുന്ന കര്‍ഷകര്‍, കേന്ദ്രവന്യജീവി സംരക്ഷണനിയമം 11(2) ഉറപ്പുനല്‍കുന്ന സ്വയര ക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി കണക്കാക്കാനും അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കുമെന്ന ഉറപ്പാണ് സ്ഥാനാര്‍ഥികളി ല്‍നിന്നും പാര്‍ട്ടിയില്‍നിന്നും ആവശ്യപ്പെടുന്നത്. ഇതൊരു ബാഹ്യസമ്മര്ദ്ദമല്ലെന്നും മാറ്റത്തിനുവേണ്ടിയുള്ള ശ്രമമാണെന്നും ഭാരവാഹികള്‍ അറിയിച്ചു. സത്യപ്രസ്താ വനയില്‍ ഒപ്പിടുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കും. എല്ലാ മുന്നണി സ്ഥാനാര്‍ഥികളും ഒപ്പിട്ടാല്‍ മനസാക്ഷിക്കനുസരിച്ചുള്ള വോട്ടും നല്‍കും. വനാതിര്‍ത്തികളില്‍ സോളാര്‍ തൂക്കുവേലികൊണ്ട് കാര്യമില്ല. ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെയുള്ള ശാശ്വതപ രിഹാരമാണ് ആവശ്യം.കര്‍ഷകര്‍ക്ക് കൃഷിയുമായി ഒരുതരത്തിലും മുന്നോട്ടുപോ കാനാവാത്ത സാഹര്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര, വൈസ് പ്രസിഡന്റ് സോണി പി. ജോര്‍ജ്, ജോമി മാളിയേക്കല്‍ സുനില്‍ പൂഞ്ചോല, പി.ഹംസ എന്നിവര്‍ പങ്കെടുത്തു.
