അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തില്‍ ഇത്തവണ മത്സരിക്കുന്ന എല്‍.ഡി.എഫ്. സ്ഥാ നാര്‍ഥികളെ പ്രഖ്യാപിച്ചു. പി.ഭാസ്കരന് (വാര്‍ഡ് -1), എം.ഫസീന (വാര്‍ഡ് -2), സി.പി മുര്‍ഷിദ് (വാര്‍ഡ് -3), മുസ്തഫ ചക്കാംതൊടി (വാര്‍ഡ് -4), അനില്‍കുമാര്‍ യക്കംപൊതു വായില്‍ (വാര്‍ഡ്-5), പി.അമ്മു (വാര്‍ഡ് -6), അന്‍ഷാദ് തെക്കന്‍ (വാര്‍ഡ് -7), അനിത മുരളീധരന് (വാര്‍ഡ് -8), മുഹമ്മദ് സാബിത്ത് (വാര്‍ഡ് -9), ബിന്ദു കറുത്താട്ട് (വാര്‍ഡ് 10), അന്‍ഷാദ് കൊടുവള്ളി (വാര്‍ഡ് 11), രാജി മനോജ് ( വാര്‍ഡ് 12), സജിത കൂളിയോട്ടില് (വാര്‍ഡ് (13), പി.മുസ്തഫ (വാര്‍ഡ് -14), ബാബു കുന്നകത്ത് (വാര്‍ഡ് -15), സരസ്വതി പുത്തന്‍ കോട്ട് (വാര്‍ഡ് -16), നൂറുന്നിസ ടീച്ചര്‍ (വാര്‍ഡ് -18), കെ.ശ്രീജ (വാര്‍ഡ് -19), ശോഭന ആമ്പു ക്കാട് (വാര്‍ഡ് -20), ഉസ്മാന് കാരാടന്‍ (വാര്‍ഡ് -21), രാമകൃഷ്ണന് വടക്കുംപുറത്ത് (വാര്‍ഡ് -22), ഫൗസിയ വെള്ളേങ്ങര (വാര്‍ഡ് -23), ഷനൂജ സ്വാമി മഠത്തില്‍ (വാര്‍ഡ്-24) എന്നിവ രാണ് വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍.
ജില്ലാ പഞ്ചായത്ത് അലനല്ലൂര്‍ ഡിവിഷനില്‍ കെ.എ സുദര്‍ശനകുമാറും, ബ്ലോക്ക് പഞ്ചാ യത്ത് എടത്തനാട്ടുകര ഡിവിഷനില്‍ ഷറീന മുജീബ്, അലനല്ലൂര്‍ ഡിവിഷനില്‍ മാലിനി ടീച്ചര്‍, അലനല്ലൂര്‍ ഈസ്റ്റ് ഡിവിഷനില്‍ സുലേചന എന്നിവരും മത്സരിക്കും.
അലനല്ലൂര്‍ പി.പി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്വെന്ഷന് സി.പി.ഐ. ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി.പ്രജീഷ് അധ്യക്ഷനായി. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി പി.കബീര്‍, സി.പിഐ. മണ്ഡലം അസി.സെക്രട്ടറി കെ.രവികുമാര്‍, എന്‍.സി.പി. മണ്ഡലം പ്രസി ഡന്റ് ഷാജഹാന് ഉമ്മരന്‍, സി.പി.ഐ. ലോക്കല്‍ സെക്രട്ടറി അബ്ദുല്‍ സലാം. സി.പി. എം. ഏരിയ സെന്റര്‍ അംഗം പി.മുസ്തഫ, അലനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി വി.അബ്ദുല്‍ സലീം, കെ.എ സുദര്ശനകുമാര് എന്നിവര്‍ സംസാരിച്ചു.
