കല്ലടിക്കോട്: മണ്ണാര്‍ക്കാട് സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസും കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ ഓര്‍മ്മദിനാചരണം നടത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന്റെ പരിധി യില്‍ വാഹനാപകടത്തില്‍ മരിച്ചവരെ അനുസ്മരിച്ചു. റോഡ്സുരക്ഷാ പ്രതിജ്ഞയുമെ ടുത്തു. കരിമ്പ സ്കൂളില്‍ നടന്ന ഓര്മ്മദിനാചരണത്തില് മണ്ണാര്‍ക്കാട് ജോയിന്റ് ആര്.ടി.ഒ. എന്‍.എ മോറിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രവികുമാര്‍, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് റഫീഖ്, മുഹമ്മദ് ലബീബ്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഭാസ്കരന്, പ്രധാന അധ്യാപകന് ജെമീര്‍, മറ്റ് അധ്യാപകര്‍, സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് എന്നിവര്‍ പങ്കെടുത്തു.
