പാലക്കാട് :പട്ടയത്തിന് അപേക്ഷിച്ച് ഒമ്പത് മാസത്തിനുള്ളില്‍ ഭൂമി സ്വന്തമായി കിട്ടിയ സന്തോഷത്തിലാണ് അട്ടപ്പാടി ആദിവാസി മുണ്ടന്‍പാറ കാരറ ഊരിലെ കുഞ്ഞിലക്ഷ്മി. പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ വൈദ്യു തി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയില്‍ നിന്നാണ് കുഞ്ഞിലക്ഷ്മി പട്ടയം വാങ്ങിയത്. അപേക്ഷ നല്കി കാലങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതിയത്. എന്നാ ല്‍ ഒരു ബുദ്ധിമുട്ടും വരുത്താതെ സര്‍ക്കാര്‍ പട്ടയം തന്നതായി കുഞ്ഞിലക്ഷ്മി പറഞ്ഞു.
സ്വന്തമായി ഭൂമിയും പട്ടയവും ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ തീപി ടുത്തത്തില്‍ വീടും രേഖകളും നഷ്ടപ്പെട്ടു. പിന്നീട്ട് പട്ടയത്തിന് അപേക്ഷിച്ചതുമില്ല. എ ന്നാല് തല ചായ്ക്കാനൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്ന ചിന്ത വന്ന പ്പോഴാണ് പട്ടയത്തിന്റെ ആവശ്യം വന്നത്. വനംവകുപ്പില്‍ ബീറ്റ് അസിസ്റ്റന്റായി ജോ ലി ചെയ്യുകയാണ് കുഞ്ഞിലക്ഷ്മി. മക്കള്‍ക്കൊപ്പം സ്വന്തം ഭൂമിയിലൊരു വീടുവയ്ക്ക ണമെന്ന ആഗ്രഹത്തിന് കൂടെ നിന്ന സര്‍ക്കാരിന് നന്ദിയും പറഞ്ഞാണ് കുഞ്ഞിലക്ഷ്മി തിരികെ പോയത്.
