പാലക്കാട് : കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെ അയല്‍ സംസ്ഥാന ങ്ങളില്‍ നിന്നും ജില്ലയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 49 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളായി 114 പ്രതികളാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ച ചില ആളുകളെ തിരിച്ചയച്ചതായും സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ. എസ്.പി അറിയിച്ചു. വാളയാറില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച തോടെ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കു ന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ജില്ലയിലെ വനാതിര്‍ത്തികളുള്‍പ്പെടെയുള്ള എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും ഊടുവഴികളിലും പോലീസും വനംവകുപ്പും സംയുക്തമായി പെട്രോളിങ്ങ് നടത്തുന്നുണ്ട്. പ്രദേശങ്ങളില്‍ പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. കെഎപി 2 ബറ്റാലിയനില്‍ നിന്നുള്ള 20 പേരെ കര്‍ശന നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അധികമായി നിയോഗിച്ചിരുന്നു. മുട്ടിക്കുളങ്ങര ക്യാമ്പില്‍ നിന്നുള്ള 52 അംഗ സായുധസേനയ്ക്കും ഐ.ആര്‍.പി ബറ്റാലിയ നില്‍ നിന്നുള്ള 25 പേരടങ്ങിയ സംഘത്തിനും പുറമെയാണിത്.