തെങ്കര:പുഞ്ചക്കോടുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ സജ്ജമാക്കിയ ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് ആശുപത്രിയില്‍ നടന്ന ചടങ്ങ് എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി അധ്യക്ഷനായി.ആശുപത്രിയില്‍ പുതിയതായി ആരംഭിച്ച ചര്‍മ്മരോഗ – അലര്‍ജി ക്ലിനിക്കിന്റെ സേവനങ്ങളെ കുറിച്ച് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.എം ദിനേശന് വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി ജഹീഫ്, ചീഫ് മെഡി ക്കല്‍ ഓഫിസര്‍ പി.എം ദിനേശന്, എച്ച്.എം.സി. അംഗങ്ങള്‍, ഡോക്ടര്‍മാരായ കൃഷ്ണ കുമാര്‍, നിത, ശ്രീലക്ഷ്മി, ഷാന എന്നിവര്‍ സംസാരിച്ചു.
