പാലക്കാട്: പേവിഷബാധക്കെതിരായുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ ജില്ലയി ൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) , ദേശീ യാരാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ പരിപാടികളും നടത്തി. കണ്ണാടി ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന പരിപാടി ജില്ലാ സർവ്വയലെൻസ് ഓഫീസർ ഡോ. കാവ്യ കരുണാകരൻ ഉദ്ഘാ ടനം ചെയ്തു.
റാബിസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ആഗോളതലത്തിൽ ലോക റാബിസ് ദിനം ആചരിക്കുന്നുത്. നായ, പൂച്ച, മറ്റ് റാബീസ് വ്യാപിപ്പിക്കാൻ സാധ്യതയുള്ള മൃഗങ്ങൾ നക്കുകയോ, മാന്തുകയോ, അടുത്തിടപഴകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ചെറിയ മുറിവുകൾ ഉണ്ടായാൽ പോലും പ്രാഥമിക ശുശ്രുഷ നൽകി ചികിത്സയ്ക്ക് വിധേയമാകേണ്ടതാണ്. മുറിവുള്ള ഭാഗത്ത് ആദ്യ 15 മിനുട്ട് സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ കഴുകുകയും പെട്ടെന്ന് ആശുപത്രിയിലെത്തി വാക്സിനേഷൻ സ്വീകരിക്കേണ്ടതുമാണ്. പേവിഷബാധക്കെതിരെയുള്ള വാക്സിൻ ഐ ഡി ആർ വി 0, മൂന്ന്, ഏഴ്, 28 എന്നീ ദിവസങ്ങളിലായാണ് സ്വീകരിക്കേണ്ടത്.രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നക്കുക, വന്യമൃഗങ്ങളുടെ കടി എന്നിവ ഉണ്ടായാൽ വാക്സിൻ കൂടാതെ ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ (സിറം) കൂടി എടുക്കണം. കൂടാതെ വളർത്ത് മുഗങ്ങൾക്ക് സമയത്തിന് കുത്തിവെപ്പ് സ്വീകരി ക്കേണ്ടുന്നതിനെ കുറിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി നടത്തിയത്.
“ഇപ്പോൾ തന്നെ പ്രവർത്തിക്കാം, നിങ്ങളും, ഞാനും, സമൂഹവും “എന്നതാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന സന്ദേശം. പരിപാടിയുടെപരിപാടിയുടെ ഭാഗമായി കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ആരോഗ്യ പ്രവർത്തകർ തെരുവുനായ ആക്രമണം പെട്ടെന്നുണ്ടായാൽ ഉടൻ തന്നെ ചെയ്യേണ്ട കാര്യങ്ങൾ ബോധവത്ക്കരണ മോക്ക് ഡ്രിലി ലൂടെ വിദ്യാർഥികളിൽ അവതരണം നടത്തി.കൂടാതെ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും(ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ മലപ്പുറം യുവ ഭാവന ആർട്ട്സ് & സ്പോർട്സ് ക്ലബ് ടീമിന്റെ പേവിഷബാധക്കെതിരായ ബോധവത്ക്കരണ പാവനാടകവും അരങ്ങേറി. ജില്ലയിലെ മറ്റ് സ്ക്കൂളുകളിലും മലമ്പുഴ വൊക്കേഷണൽ ഹയർ സെക്കന്ഡറി സ്കൂളിലെും പാവനാടകം അവതരിപ്പിച്ചു.
കണ്ണാടി ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം നാരായണൻ അധ്യക്ഷനായി. എ.ഇ.ഒ രമേഷ് പാറപ്പുറം , പ്രിൻസിപ്പാൾ എസ്. ജിജമോൾ , ഹെഡ്മിസ്ട്രസ്സ് യു.ലിസ്സി, ജില്ലാ നേഴ്സിംഗ് ഓഫീസർ സി.ലക്ഷ്മി, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്.സയന,കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശബ്ന ശങ്കർ , മാനേജർ കൊച്ചുകൃഷ്ണൻ,കുഴൽമന്ദം കമ്മ്യൂണിറ്റി ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് എന്നിവർ പങ്കെടുത്തു.
