മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാ ണത്തിനായി മൂന്നുജില്ലകളിലായി ഏറ്റെടുത്തത്് 8,555 പേരുടെ ഭൂമി. വിതരണം ചെയ്തത് 3922 കോടി രൂപ. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയാണ് ഗ്രീന്‍ഫീല്‍ഡ് പാത കടന്നുപോകുന്നത്. സ്ഥലമേറ്റെടുപ്പും നഷ്ടപ്രതിഫലതുകവിതരണവും എല്ലായിട ത്തും 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.
121 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ഹൈവേ പാലക്കാട് ജില്ലയിലെ മരുതറോഡ് നിന്ന് ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ ഇരിങ്ങല്ലൂരിലാണ് അവസാനിക്കുക. പാലക്കാട് ജില്ലയില്‍ 3945 പേരുടെ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.1820 കോടിരൂപ സ്ഥലമേറ്റെടുപ്പി നായും വിനിയോഗിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍പേരുടെ ഭൂമി ഏറ്റെടുത്തിരി ക്കുന്നത്. 4000 പേരുടെ. വീടും സ്ഥലവും ഉള്‍പ്പെടെ ഏറ്റെടുത്തതില്‍ 1948 കോടി രൂപ ചിലവഴിച്ചു. കോഴിക്കോട് ജില്ലയില്‍ 610 പേരുടെ ഭൂമി ഏറ്റെടുത്തു. 154 കോടി രൂപ വിനിയോഗിച്ചു.
പെരുമണ്ണ പഞ്ചായത്തിലും ഒളവണ്ണ പഞ്ചായത്തിന്റെ ചെറിയൊരു ഭാഗവുംമാത്രമാണ് കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി സ്ഥലമേറ്റെടുക്കേണ്ടി വന്നിട്ടു ള്ളത്. പാലക്കാട് ജില്ലയില്‍ മാത്രമാണ് ഗ്രീന്ഫീല്ഡ്പാതയ്ക്കായി വനഭൂമി ഏറ്റെടുക്കേ ണ്ടിവന്നിട്ടുള്ളത്. 10 ഹെക്ടര്‍ വനഭൂമിയാണ് ഇത്തരത്തിലുള്ളത്. ലാന്‍ഡ് റവന്യൂ, സോ ഷ്യല് ഫോറസ്ട്രി, പൊതുമരാമത്ത് വിഭാഗം ഉള്‍പ്പെടെയുള്ള വിവിധവകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു ജില്ലകളില്‍ സ്ഥലമേറ്റെടുപ്പ്. രേഖകള്‍ പൂര്‍ണമായി നല്കാ ത്തവരുടെ സ്ഥലമേറ്റെടുപ്പും നാമമാത്രമായ നഷ്ടപ്രതിഫലതുകയുംമാത്രമേ ഇനി വിവി ധജില്ലകളിലായി വിതരണം ചെയ്യാനുള്ളു. 10,000 കോടിരൂപയാണ് പദ്ധതിക്കായികേന്ദ്രം അനുവദിച്ചിട്ടുള്ളത്.
പ്രവൃത്തികള്‍ തുടങ്ങാന്‍ ഇനിയും രണ്ടുമാസമെടുക്കുമെന്നാണ് അധികൃതര്‍ നല്കു ന്ന വിവരം. നിലവില്‍ ദേശീയപാത വിഭാഗം സമര്‍പ്പിച്ചിട്ടുള്ള പദ്ധതിരൂപരേഖ കണ്സ ള്ട്ടന്സി വിഭാഗം വിലയിരുത്തിവരികയാണ്. രൂപരേഖ അംഗീകരിച്ച് അനുമതി ലഭി ക്കുകയും ക്യാബിനറ്റിന്റെ അംഗീകാരം ലഭിക്കുകയും വേണം. ഇതിനുശേഷമേ ദര് ഘാസ് നടപടികളിലേക്ക് കടക്കാനാവൂ എന്ന് ദേശീയപാത പ്രോജക്ട്് വിഭാഗം അറി യിച്ചു.
