റെയ്ഞ്ചിന്റെ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്നത് സര്‍ക്കിള്‍ ഓഫിസിലെ വാഹനം
മണ്ണാര്‍ക്കാട്: തകരാറിലായതിനെ തുടര്‍ന്ന് ഓദ്യോഗിക വാഹനം വര്‍ക്ക്ഷോപ്പി ലായതോടെ മണ്ണാര്‍ക്കാട് എക്സൈസ് റെയ്ഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ പ്രയാസ ത്തില്‍. നന്നാക്കുന്നതിനുള്ള തുക സര്‍ക്കാരില്‍ നിന്നും ലഭ്യമാകാത്തതിനാല്‍ അഞ്ചു മാസത്തോളമായി വാഹനം പുറത്തിറക്കാനായിട്ടില്ല. ഇതോടെ റെയ്ഞ്ചിന്റെ പ്രവര് ത്തനങ്ങള്‍ക്കായി സര്‍ക്കിള്‍ ഓഫിസിലുള്ള വാഹനത്തെ ആശ്രയിക്കേണ്ടി വരിക യാണ്.താലൂക്കില്‍, കല്ലടിക്കോട് മുതല്‍ കരിങ്കല്ലാത്താണിവരെ നീളുന്നതാണ് റെയ്ഞ്ച് എക്സൈസ് ഓഫിസിന്റെ പ്രവര്‍ത്തനപരിധി. അബ്കാരി, മയക്കുമരുന്ന് ഉള്‍പ്പെടെ പ്രതിമാസം ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ റെയ്ഞ്ചിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നു ണ്ട്. ഇതിനുപുറമെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും പിടികൂടാ റുണ്ട്. കേസുകള്‍ കണ്ടെത്തുന്നതിനും മറ്റും സഞ്ചരിക്കാന്‍ വാഹനമില്ലാത്തത് ജീവനക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.
പരിശോധനകള്‍ക്കും പട്രോളങ്ങിനുമെല്ലമായി അത്യാവശ്യത്തിന് പോകാന്‍ സര്‍ക്കിള്‍ ഓഫിസിലെ വാഹനം ഉപയോഗിക്കുകയേ നിവൃത്തിയുള്ളൂ. വാഹനം വാടകയ്ക്കെടു ക്കാനും കഴിയില്ല. ദിവസവും രണ്ട് തവണ മേഖലയില്‍ പട്രോളിങ് നടത്താറുണ്ട്. റെയ്ഞ്ച് ഓഫിസില്‍ നിലവിലുള്ളത് രണ്ട് ഇരുചക്രവാഹനങ്ങള്‍ മാത്രമാണ്. സാധാ രണഗതിയില്‍ മഫ്തിയില്‍ പരിശോധനകള്ക്കുപോകാനാണ് ഈ വാഹനം ഉപയോഗി ക്കാറുള്ളത്. ചങ്ങലീരി റോഡിലെ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റെയ്ഞ്ച് ഓഫിസിന്റെ ആവശ്യത്തിന് വാഹനമെടുക്കണമെങ്കില് ദേശീയപാതയോരത്തുള്ള സര്‍ക്കിള്‍ ഓഫിസിലെത്തണം. റെയ്ഞ്ചിന്റെ ആവശ്യത്തിനായി സര്‍ക്കിള്‍ ഓഫി സിലെ വാഹനം വിട്ടുനല്‍കുമ്പോള്‍ സര്‍ക്കിള്‍ ഓഫിസിലും പ്രതിസന്ധിയുണ്ടാകാ റുണ്ട്. ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ എത്തുമ്പോള്‍ പുറത്തുപോകണ മെങ്കില്‍ വാഹനം തിരച്ചെത്തുന്നതുവരെയും കാത്തിരിക്കണം.
ഒന്‍പത് വര്‍ഷത്തോളം പഴക്കമുള്ള ബൊലേറോ ജീപ്പാണ് റെയ്ഞ്ച് ഓഫിസിലുണ്ടായി രുന്നത്. ഇതിന്റെ എഞ്ചിന് ഭാഗത്തുണ്ടായ തകരാര്‍ പരിഹരിക്കാനായി വിയ്യക്കുറുശ്ശി യിലുള്ള സര്‍ക്കാര്‍ അംഗീകൃത വര്‍ക്ക്ഷോപ്പിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. വാഹ നം ശരിയാക്കാന്‍ 73,000 രൂപയോളം വേണ്ടിവരും. ഇതിനായി ബന്ധപ്പെട്ട വകുപ്പുദ്യോഗ സ്ഥര്‍ക്ക് കത്തയച്ചിട്ടുണ്ട്. തുക ഉടന്‍ അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗ സ്ഥര്‍. വാഹനത്തിന്റെ അഭാവത്തിലും ഓണത്തോടനുബന്ധിച്ചുള്ള എക്സൈസി ന്റെ പ്രത്യേക പരിശോധനയും ഊര്‍ജിതമായി നടന്നുവരുന്നുണ്ട്.
